Saudi: സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു, രോഗ വ്യാപനത്തില്‍ വന്‍ കുറവ്
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. രാജ്യത്ത് നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Jeddah: സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. രാജ്യത്ത് നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 681 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,447 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,37,374 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,20,358 ഉം ആയി. 10 രോഗികളാണ് ഇന്ന് മരിച്ചത്.
അതേസമയം, കൂടുതല്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വാക്സിന്‍ എടുക്കുന്നത് നീട്ടിവെക്കാന്‍ ആരോഗ്യമന്ത്രാലയം ഇളവ് നല്‍കി.
Cvid Vzaccine ഒന്നാം ഡോസ് എടുത്തതിനെത്തുടര്‍ന്ന് കടുത്ത ആരോഗ്യ പ്രശ്നമുള്ളവര്‍ക്ക് രണ്ടാം ഡോസ് എടുക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. കൂടാതെ, അര്‍ബുദം, വാതരോഗങ്ങള്‍, ആവര്‍ത്തിച്ചുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് ശേഷമുള്ള ഗര്‍ഭധാരണം എന്നിവര്‍ക്ക് വാക്സിന്‍ എടുക്കുന്നത് താല്‍ക്കാലികമായി നീട്ടിവെക്കാനുള്ള ഇളവുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...