Riyad: സൗദി  യുവതി യുവാക്കൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യവുമായി നടപ്പാക്കി വരുന്ന  സ്വദേശിവത്കരണം കൂടുതല്‍  ശക്തമാക്കി സൗദി.  Saudization കൂടുതല്‍ മേഘലകളിലേയ്ക്ക് വ്യപിപ്പിക്കാന്‍  തീരുമാനമെടുത്തിരിയ്ക്കുകയാണ്  അധികൃതര്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി  മാളുകളില്‍  സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പാക്കാനാണ്  പുതിയ തീരുമാനം.  മാളുകൾ, സെയിൽസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സൗദിവത്ക്കരണം നടപ്പാക്കുന്നതിന്   പുതിയ പദ്ധതികള്‍ സൗദി  തൊഴിൽ സാമൂഹിക വികസന മന്ത്രാലയം  പ്രഖ്യാപിച്ചു.  


മൂന്ന് പദ്ധതികളാണ്  തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌. ഈ പദ്ധതികള്‍   നടപ്പിലാക്കുന്നതിലൂടെ 51,000 സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്നാണ് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം കരുതുന്നത്.


മാളുകളിലെ തൊഴിലുകൾ പൂർണ്ണമായും സൗദിവത്കരിക്കുക എന്നതാണ് ഒന്നാമത്തെ തീരുമാനം. കൊമേർഷ്യൽ കോംപ്ലക്സുകളിലെ മുഴുവൻ തൊഴിലുകളും ഷോപ്പിംഗ് കേന്ദ്രങ്ങളോടനുബന്ധിച്ച ഓഫീസുകളിലെ എല്ലാ ജോലികളും സൗദിവത്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 


റെസ്റ്റോറന്റുകളുടെയും കഫേകളുടെയും വിൽപ്പന ശാലകളിൽ  സൗദിവത്കരണം  നടപ്പാക്കുക എന്നതാണ്  രണ്ടാമത്തെ തീരുമാനം. 


മൂന്നാമത്തെ തീരുമാനം പ്രധാന കേന്ദ്ര വിതരണ മാർക്കറ്റ്  ഔട്ട്‌ ലെറ്റുകളിൽ  സൗദിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നതാണ്. 


Also read: Abu Dhabi: 'Green List' രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് അബുദാബി
 

തൊഴില്‍  മന്ത്രാലയം കൈക്കൊണ്ടിരിയ്ക്കുന്ന തീരുമാനങ്ങള്‍ വാണിജ്യ സ്ഥാപനങ്ങൾ പാലിക്കണമെന്നും,  അല്ലാത്ത പക്ഷം  നിയമലംഘകർക്കെതിരെ പിഴ ചുമത്തുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.