ഷാർജ:  കൽബ, ഖോർഫക്കാൻ മേഖലകളെ ബന്ധിപ്പിക്കുന്ന വാദി അൽ ഹിൽ മുതൽ കൽബ വരെ നീളുന്ന റോഡിന്റെ ഉദ്ഘാടനം ചെയ്തു.  നൂറ് കോടി ദിർഹം ചെലവിട്ടാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.   വാദി അൽ ഹിൽ മുതൽ കൽബ വരെ 26 കിലോമീറ്റർ ആണ് റോഡിനുള്ളത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: നാടുകടത്തപ്പെട്ട പ്രവാസികൾ നാട്ടിലെത്തിയതായി Indian Embassy 


സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡൊ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസാമി ആണ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്.    റോഡ് നിർമ്മാണം തുടങ്ങിയതിന്റെ ഉദ്ദേശം തന്നെ കൽബ നഗരം വികസിപ്പിക്കുക എന്നതുകൊണ്ടാണ്.  ഈ റോഡ് കൽബ നഗരം സന്ദർശിക്കാൻ എത്തുന്നവർക്കും അവിടത്തെ താമസക്കാർക്കും ഉപയോഗപ്പെടുന്ന രീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.  


Also read: UAE: കാലാവധി കഴിഞ്ഞ താമസവിസക്കാര്‍ക്ക്​ ഇനി നാലുദിവസം കൂടി മാത്രം


ഷാർജ എമിറേറ്റ് ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ഈ റോഡ് നിർമ്മാണം.  ഈ റോഡ് തുറന്നതു മുതൽ ഷാർജയും കൽബയും തമ്മിലുള്ള യാത്രാ സമയം 60 മിനിറ്റ് ആകും.  8,5 കിലോമീറ്റർ നീളമുള്ള വാദി മാദിക് റോഡിൽ 2 തുരങ്കങ്ങളും 3 കവലകളും 10 ക്രോസിങ്ങുകളും ഉണ്ട്.  കൽബ റോഡിന്റെ ഇരുവശങ്ങളിലും നിറയെ ചെടികൾ പിടിപ്പിച്ചിട്ടുണ്ട്.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)