ദുബായ്: എയർപോർട്ടിൽ അവിചാരിതമായി കണ്ടുമുട്ടിയ കുടുംബത്തോട് സംസാരിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം എന്നാണ് ഈ സംഭവത്തെ പറ്റി കുടുംബം വിശേഷിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളിൽ ഒരാൾക്ക് അവർ നൽകിയ പുസ്തകങ്ങളിൽ ഓട്ടോഗ്രാഫ് നൽകുന്ന വൈസ് പ്രസിഡന്റിനെയും ട്വിറ്ററിൽ പങ്ക് വെച്ച വീഡിയോയിൽ കാണാം. കുറഞ്ഞ മണിക്കൂറുകൾ കൊണ്ടാണ് ഈ വീഡിയോ വൈറൽ ആയത്.  യുഎഇ പ്രസിഡന്റ് വ്യാഴാഴ്ച ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ സന്ദർശനം നടത്തിയപ്പോൾ ആയിരുന്നു സംഭവം. 

Read Also: "അയാൾ എന്റെ ശരീരത്തിലൂടെ കൈയ്യോടിക്കാൻ നോക്കി, ഓർക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്" സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാരോപണം


അവിചാരിതമായി കണ്ടു മുട്ടിയ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബത്തോട് വൈസ് പ്രസിഡന്റ്‌ സൗഹൃദ സംഭാഷണം നടത്തുകയായിരുന്നു. ഇതു മാത്രവുമല്ല സാധാരണ യാത്രക്കാർക്ക് അന്താരാഷ്ട്ര അനുഭവം നൽകുന്ന ഒരു ടീമായി എയർപോർട്ടിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും അദ്ദേഹം എയർപോർട്ട് ടീമിനോട് ഉപദേശിക്കുകയും ചെയ്തു.


ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമും പര്യടനത്തിൽ  ഷെയ്ഖ് മുഹമ്മദിനെ അനുഗമിച്ചു. എല്ലാ കാര്യങ്ങളിലും ഒന്നാമത് എത്തുക എന്ന കാര്യം വെറും വാക്കുകളിൽ മാത്രം ഒതുക്കാതെ തന്റെ പ്രവർത്തനങ്ങളിലൂടെയും ജീവിതത്തിലൂടെയും ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് തെളിയിക്കുന്നതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രമാണിതെന്ന് ഷെയ്ഖ് മക്തും ഈ സംഭവത്തെ പറ്റി ട്വീറ്റ് ചെയ്തിരുന്നു. 

Read Also: Vadakara Custodial Death: സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും!


ഇതിനു മുൻപും ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുകയും അവിടെയുള്ള സാധാരണക്കാരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. 2020ലെ ദുബായ് എക്സ്പോയിൽ കൊച്ചുകുട്ടികളും ആയി സംസാരിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുറച്ചുനാളുകൾക്കു മുൻപ് യുഎഇയിലെ ഒരു സൂപ്പർമാർക്കറ്റിൽ സാധാരണക്കാരെ പോലെ സാധനം വാങ്ങുവാൻ അദ്ദേഹവും എത്തിയിരുന്നു. 


ഇടയ്ക്ക് തെരുവുകളിൽ സൈക്കിൾ യാത്ര നടത്തുകയും. നഗരത്തിലെ  കടകളിൽ “സർപ്രൈസ് സന്ദർശനം” നടത്തുകയും ചെയ്യാറുണ്ട്. യുഎഇ വൈസ് പ്രസിഡന്റ്‌ എത്ര മാത്രം ജനകീയനാണെന്നും പ്രിയങ്കരനാണെന്നും സമൂഹമാധ്യമങ്ങളിലെ കമന്റ്‌ ബോക്സിൽ വ്യക്തമാണ്. നിരവധി പേരാണ് വൈസ് പ്രസിഡന്റിന്റെ പ്രവർത്തിയെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ