അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് (Sheikh Mohamed bin Zayed Al Nahya) മാനവിക യജ്ഞത്തിനുള്ള ദിഹാദ് പുരസ്‌കാരം ലഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്താരാഷ്ട്ര തലത്തിൽ മാനുഷിക സഹായം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ പിന്തുണയ്ക്കും സമർപ്പിത പരിശ്രമങ്ങൾക്കുമുള്ള "international gratitude"  അംഗീകാരമാണിത്. 


Also Read: കൊച്ചു മക്കൾക്കൊപ്പം ദുബായ് ഭരണാധികാരി; ഫോട്ടോ വൈറലാകുന്നു


ലോകമെമ്പാടുമുള്ള ആളുകൾക്ക് ആവശ്യമായ വൈദ്യസഹായവും പിന്തുണയും നൽകുന്നതിൽ യുഎഇയുടെ (UAE) പ്രധാന പങ്കിനെ അഭിനന്ദിക്കുന്നതിനുള്ള ഒരു സൂചന കൂടിയാണിത്. പ്രത്യേകിച്ചും കൊവിഡ്19 പാൻഡെമിക്കിന്റെ (Covid Pandemic) പ്രത്യാഘാതങ്ങളുടെ സമയത്ത്.  


ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന് ഷെയ്ഖ് മുഹമ്മദിനെ (Sheikh Mohamed bin Zayed Al Nahya)  പ്രതിനിധീകരിച്ച് അവാർഡ് ഏറ്റുവാങ്ങി. ദുബായിൽ (Dubai) നടന്ന ദിഹാദ് പ്രദർശന നഗരിയിൽ വച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. 


ലോകം പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോൾ സഹായഹസ്തവുമായി ആഗോള ജനതയെ ചേർത്തുപിടിച്ചതിനും അർഹരായവർക്ക് സഹായമെത്തിക്കുകയും ചെയ്തതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക