യു .എ .യില്‍ വിനോദ സഞ്ചാര ദ്വീപ് നിര്‍മിക്കാന്‍ ശോഭ ഗ്രൂപ്പ്
അറബിഭാഷയില്‍ ഫിര്‍ദൗസ് എന്നാല്‍ സ്വര്‍ഗം. പ്രവാസി മലയാളിവ്യവസായി പി.എന്‍.സി. മേനോന്റെ നേതൃത്വത്തിലുള്ള ശോഭാഗ്രൂപ്പ് ഫിര്‍ദൗസ് എന്നതിനൊപ്പം ശോഭ എന്ന പേരുകൂടി ചേര്‍ത്ത് ദ്വീപില്‍ ഒരു `സ്വര്‍ഗം` പണിയുന്നു.
ദുബൈ:അറബിഭാഷയില്‍ ഫിര്‍ദൗസ് എന്നാല്‍ സ്വര്‍ഗം. പ്രവാസി മലയാളിവ്യവസായി പി.എന്‍.സി. മേനോന്റെ നേതൃത്വത്തിലുള്ള ശോഭാഗ്രൂപ്പ് ഫിര്‍ദൗസ് എന്നതിനൊപ്പം ശോഭ എന്ന പേരുകൂടി ചേര്‍ത്ത് ദ്വീപില്‍ ഒരു 'സ്വര്‍ഗം' പണിയുന്നു.
. യു.എ.ഇ. യിലെ ഉമല്‍ഖുവൈനിലെ സര്‍ക്കാരുമായി ചേര്‍ന്നാണ് ശോഭാഗ്രൂപ്പ് പ്രകൃതിദത്തമായ ദ്വീപ് ലോകത്തിലെതന്നെ ഏറ്റവുംമികച്ച കേന്ദ്രമായി വികസിപ്പിക്കുന്നത്. 530 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണത്തിലായിരിക്കും പദ്ധതി .
ആറു ബില്യന്‍ ദിര്‍ഹമാണ് നിര്‍മാണ ചിലവായി പ്രതീക്ഷിക്കപ്പെടുന്ന ദ്വീപ് ആഡംബരവില്ലകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഷോപ്പിങ് മാളുകള്‍, ഗോള്‍ഫ് കോഴ്‌സ്, അപ്പാര്‍ട്ട്‌മെന്റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍കൊള്ളുന്നതാണ് ഒരുവര്‍ഷത്തിനകം നിര്‍മാണം തുടങ്ങുന്ന പദ്ധതിയുടെ ആദ്യഘട്ടം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കി, ഏഴ് വര്‍ഷംകൊണ്ട് പൂര്‍ണമായും യാഥാര്‍ഥ്യമാക്കാനാണ് ശോഭാ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ഫിര്‍ദൗസ് ശോഭയുടെ നിര്‍മാണം സംബന്ധിച്ച ധാരണാപത്രം ബുധനാഴ്ച ഉമല്‍ഖുവൈന്‍ മറൈന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഉമല്‍ഖുവൈന്‍ കിരീടാവകാശി ഷെയ്ഖ് ഖാഷിദ് ബിന്‍ സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയും ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോനും ചേര്‍ന്ന് ഒപ്പുവെച്ചു. ഉമല്‍ഖുവൈന്‍ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍.
ഉമല്‍ഖുവൈന്‍ കരയില്‍നിന്ന് ഒന്നേകാല്‍ കി.മീറ്റര്‍ അകലെയുള്ള പ്രകൃതിദത്തമായ ദ്വീപാണ് ഫിര്‍ദൗസ് ശോഭയായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ കരയിലെ പ്രധാന റോഡില്‍നിന്ന് ദ്വീപിലേക്ക് എത്താനായി പുതിയ കടല്‍പാലം നിര്‍മ്മിക്കുമെന്ന് ശോഭാ ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി .