കുവൈത്ത്: കുവൈത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മദ്യവും ലഹരി വസ്‍തുക്കളുമായി ആറ് പ്രവാസികള്‍ അറസ്റ്റിൽ.  അഹ്‍‍മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലായി നടത്തിയ പരിശോധനയിലാണ് ആറുപേർ അറസ്റ്റിലായത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുവൈത്തില്‍ ലഹരി വസ്‍തുക്കളുമായി എത്തിയ ഇന്ത്യക്കാരന്‍ പിടിയിൽ


പിടിയിലായവരേയും അവരിൽ നിന്നും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.  അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. 


Also Read: Guru Uday 2023: 48 മണിക്കൂറിനുള്ളിൽ അപൂർവ സംഗമം, ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും വൻ ധനനേട്ടം!


വിസാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെ ചെയ്തിരുന്ന 30 പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവർ പല രാജ്യത്തു നിന്നും ഉള്ളവരാണ്.  അറസ്റ്റിലായവരെക്കുറിച്ചുള്ള വിശദമായ ഒരു വിവരങ്ങളും ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.