കുവൈത്ത്: Drugs Seized In Kuwait: കുവൈത്തില്‍ പോസ്റ്റല്‍ പാര്‍സലുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. എയര്‍ കസ്റ്റംസ് വിഭാഗമാണ് മൂന്നു പോസ്റ്റൽ പാര്‍സലുകളില്‍ കടത്താനിരുന്ന ലഹരി ഗുളികകള്‍ പിടികൂടിയത്. ആദ്യത്തെ പാര്‍സലില്‍ നിന്നും 900 ലിറിക്ക ഗുളികകളും രണ്ടാമത്തെ പാര്‍സലില്‍ നിന്ന്  300 ഗ്രാം ക്രാറ്റം, മൂന്നാമത്തെ പാര്‍സലില്‍ നിന്ന് അര കിലോ ക്രാറ്റം എന്നിവയും പിടിച്ചെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റിൽ


ഇതുപോലെ കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമവും അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചില്‍ വെച്ചാണ് ഹാഷിഷുമായെത്തിയ വിദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് സ്‌കെയിലിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.  ബാറ്ററി മാറ്റിയശേഷം അതിന്റെ സ്ഥലത്ത് സിഗരറ്റിന്റെ രൂപത്തിലാക്കി ഹാഷിഷ് ഒളിപ്പിക്കുകയായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.


പെൺകുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് 5 വർഷം കഠിന തടവ്


കുവൈത്ത്: പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി.  അഞ്ച് വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി അപ്പീല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. അന്വേഷണത്തിനിടെ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ തടവു പുള്ളികള്‍ക്കിടയില്‍ നിന്നും കുട്ടി പ്രതിയെ തിരിച്ചറിയുകയായിരുന്നു.  


Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..! 


 


കുറ്റം തെളിഞ്ഞെന്നു മനസിലായപ്പോൾ താനൊരു മാനസിക രോഗിയാണെന്ന് ഇയാള്‍ വാദിച്ചുവെങ്കിലും കോടതി അത് പരിഗണിക്കാതെ സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. കമ്മറ്റി നടത്തിയ അന്വേഷണത്തിനൊടുവിൽ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ