Oman News: മത്സ്യബന്ധന നിയമം ലംഘിച്ചു പത്ത് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ
Ten Expats Arrested In Oman: കോസ്റ്റ് ഗാർഡ് പോലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
മസ്കത്ത്: ഒമാനില്‍ മത്സ്യബന്ധന നിയമം ലംഘിച്ചതിന് പത്തു പ്രവാസികളെ അറസ്റ്റു ചെയ്തു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അൽ വുസ്ത ഗവർണറേറ്റിൽ നിന്നാണ് ഈ പ്രവാസി തൊഴിലാളികളെ ഫിഷറീസ് കൺട്രോൾ ടീം അറസ്റ്റ് ചെയ്തത്.
Also Read: സൗദിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഇവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് പോലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഒമാനില്‍ വിദേശികളുടെ താമസ, തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 25 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചിരുന്നു. ദാഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ്, നിസ്വ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ പിന്തുണയോടെ നടത്തിയ പരിശോധനയിൽ ഏഷ്യൻ പൗരത്വമുള്ളവരാണ് പിടിയിലായത്.
Alson Read: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!
തൊഴിൽ നിയമവും വിദേശികളുടെ താമസനിയമവും ലംഘിച്ചതിനാണ് ഇവർ അറസ്റ്റിലാകുന്നത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്