മെൽബൺ: അശ്രദ്ധമായി വാഹനമോടിച്ച്‌ അപകടമുണ്ടാക്കി ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ആസ്‌ട്രേലിയയിൽ താമസമാക്കിയ മലയാളി നഴ്സിന് രണ്ടരവർഷം തടവ് ശിക്ഷ വിധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂർ സ്വദേശിനിയായ ഡിംപിൾ ഗ്രേസ് തോമസിനാണ് മെൽബൺ കോടതി ശിക്ഷ വിധിച്ചത്. പതിനഞ്ച് മാസത്തെ തടവിനുശേഷം പരോൾ ലഭിക്കുമെന്നും തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും വിവരം ലഭിച്ചു.


2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡിംപിൾ ഗ്രേസ് ഓടിച്ചിരുന്ന കാർ, ആഷ്‌ലി എന്ന ആസ്ട്രേലിയക്കാരിയുടെ കാറുമായി കൂട്ടിയിടിച്ചു അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ആഷ്‌ലിയുടെ ഇരുപത്തിയെട്ട് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഹൈവേയിലെ തിരക്ക് ഒഴിവാക്കാനായി ഡിംപിൾ വൺവേയിലൂടെ കാർ ഓടിച്ചാണ് അപകടം ഉണ്ടാക്കിയത്.


ഇടിയുടെ ആഘാതത്തിൽ ആഷ്‌ലിയുടെ വയറിനുമുകളിലൂടെ കാറിന്റെ സീറ്റ് ബെൽറ്റ് മുറുകുകയും തുടർന്ന് അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തു. ശേഷം അടിയന്തിര ശസ്ത്രക്രിയ നൽകി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ടുദിവസത്തിനുശേഷം കുഞ്ഞു മരിച്ചു. അപകടത്തിനിടെ ഉണ്ടായ ആഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.


തുടർന്നാണ് ഡിംപിൾ കുറ്റക്കാരിയെന്ന് വിക്ടോറിയ പോലീസിന്റെ അപകട വിഭാഗം കണ്ടെത്തി. എന്നാൽ തനിക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമില്ലെന്നും അതിനാൽ വൺവേ ആണെന്ന് മനസിലാക്കാൻ സാധിച്ചില്ലെന്നും വാദിച്ചു. ഈ വാദങ്ങളെ അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ഇംഗ്ലീഷ് അറിയാതെ നിങ്ങൾ എങ്ങനെയാണ് നഴ്സ് പരീക്ഷ പാസ്സായതെന്ന് കോടതി ചോദിച്ചതിന് വ്യക്തമായ ഉത്തരം ഡിംപിളിന്റെ ഭാഗത്തുനിന്ന് ലഭിച്ചില്ല. തുടർന്ന് ഇവരെ രണ്ടര വർഷത്തേക്ക്  ശിക്ഷിക്കുകയായിരുന്നു.