FIFA World Cup 2022: ലോകകപ്പ് ഫുട്ബോളിൻറെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ മൂന്നു പേര് അറസ്റ്റിൽ
FIFA World Cup Tickets: ഫിഫയും ആതിഥേയ രാജ്യവും അംഗീകരിച്ചിട്ടുള്ള നിർദ്ദിഷ്‌ട ഔട്ട്‌ലെറ്റുകൾ വഴി മാത്രമേ ലോകകപ്പ് ടിക്കറ്റുകൾ പുനർ വിൽപ്പന നടത്താൻ സാധിക്കൂ.
ദോഹ: FIFA World Cup: ലോകകപ്പ് ഫുട്ബോളിൻറെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ പുനർവിൽപ്പന നടത്തിയതിന് വിവിധ രാജ്യക്കാരായ മൂന്നു പേരെ ഖത്തർ അധികൃതർ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും നിരവധി ടിക്കറ്റുകളും ലാപ്‌ടോപുകളും സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തതായിട്ടാണ് വിവരം. ഫിഫയും ആതിഥേയ രാജ്യവും അംഗീകരിച്ചിട്ടുള്ള നിർദ്ദിഷ്‌ട ഔട്ട്‌ലെറ്റുകൾ വഴി മാത്രമേ ലോകകപ്പ് ടിക്കറ്റുകൾ വീണ്ടും വിൽക്കാൻ സാധിക്കൂ.
Also Read: Illegal Taxi Service: സൗദിയിൽ അനധികൃത ടാക്സി സര്‍വീസ് നടത്തിയ പ്രവാസികളെ നാടുകടത്തി
ഇത് 2021-ലെ പത്താം നമ്പര്‍ നിയമത്തിലെ 19-ാം വകുപ്പിലെ വ്യവസ്ഥകളുടെ ലംഘനമാണ്. ഫിഫയുടെയും ഖത്തറിന്‍റെയും അംഗീകാരമുള്ള നിര്‍ദ്ദിഷ്ട ഔട്ട് ലെറ്റുകളിലൂടെ മാത്രമേ ലോകകപ്പ് ടിക്കറ്റുകളുടെ പുനര്‍വില്‍പ്പന അനുവദിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്ബോൾ മൽസരത്തിൻറെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുമ്പോൾ പിടിക്കപ്പെട്ടാൽ രണ്ടരലക്ഷം റിയാൽ പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിഴകൾ ഒഴിവാക്കുന്നതിന് ടിക്കറ്റുകളുടെ പുനർവിൽപ്പന പ്രക്രിയ നിയന്ത്രിക്കുന്ന ഫിഫ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഇതിന് കുറച്ചു ദിവസാം മുൻപ് ഖത്തറില്‍ 144 ഫിഫ ലോകകപ്പ് വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തു. രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ട്രോഫികൾ പിടിച്ചെടുത്തത്. ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്ന ഒരു വെബ്‍സൈറ്റിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ട്രോഫികൾ പിടിച്ചെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...