Oman Fire Accident: ഒമാനിലെ വ്യവസായ മേഖലയിൽ തീപിടിത്തം; ആളപായമില്ല
Oman Fire Accident: വിവരമറിഞ്ഞെത്തിയ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമന സേനകൾ സംഭവ സ്ഥലത്തെ തീ നിയന്ത്രണവിധേയമാക്കി
മസ്കറ്റ്: ഒമാനിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. സീബ് വിലയത്തിലെ റുസൈൽ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. റുസൈൽ വ്യവസായ മേഖലയിൽ നിർത്തിയിട്ടിരുന്ന നാല് ട്രക്കുകളിലായിരുന്നു തീപിടിത്തം ഉണ്ടായതെന്ന് സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Saudi News: കൈക്കൂലി, കള്ളപ്പണം; ഒരു മാസത്തിനിടെ സൗദിയിൽ പിടികൂടിയത് 134 പേരെ
വിവരമറിഞ്ഞെത്തിയ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമന സേനകൾ സംഭവ സ്ഥലത്തെ തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് വിവരം.
നബിദിനം പ്രമാണിച്ച് യുഎഇയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. മാത്രമല്ല യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു.
Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കുന്നത് ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ചയാണ്. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധിയാണ് ഇത്തവണ ലഭിക്കുന്നത്. നബിദിന പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത് വെള്ളിയാഴ്ചയാണ് . സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...