മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ​നി​ന്നാ​ണ്​ ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദി വർക്ക് ഷോപ്പിൽ ആഡംബര കാർ കത്തി നശിച്ചു


ഇവരുടെ കൈവശം ക്രി​സ്റ്റ​ൽ മെ​ത്ത് കണ്ടെത്തി. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പോലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെയ്തത്. ഇവര്‍ക്കെതിരായ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാക്കി വരുന്നതായി റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ്​ അറിയിച്ചു.


Also Read: ആനന്ത് അംബാനിയുടെ കല്യാണത്തിന് സ്വർണ്ണ ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍


 


ട്ര​ക്കും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ​ തീ​പി​ടി​ത്തത്തിൽ ഒ​രാ​ൾക്ക് ദാരുണാന്ത്യം!


എ​മി​റേ​റ്റി​ൽ ട്ര​ക്കും മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​റും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ​ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ചത് വാ​ഹ​ന​ത്തി​ൻറെ ഡ്രൈ​വ​റാ​ണ്. മ​റ്റൊ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റതായും റിപ്പോർട്ടുണ്ട്. സാമ്പത്തവം നടന്നത് ഇന്നലെ വൈ​കു​ന്നേ​ര​മാ​ണ്. 


Also Read: ത്രിഗ്രഹി യോഗത്താൽ ഇവർ ജൂലൈ 16 മുതൽ പൊളിക്കും, നിങ്ങളും ഉണ്ടോ?


 


ഒ​രു വാ​ഹ​നം റെ​ഡ്​ സി​ഗ്ന​ൽ ലം​ഘി​ച്ച്​ മു​ന്നോ​ട്ടു​പോ​യ​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​തെന്നാണ് റിപ്പോർട്ട്. കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഇ​രു വാ​ഹ​ന​ങ്ങ​ളും തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഫു​ജൈ​റ പോ​ലീ​സ്​ എ​ക്സ്​ അ​ക്കൗ​ണ്ട്​ വ​ഴി അ​റി​യി​ച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.