School Holiday: അറബ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ബഹ്റൈനിൽ രണ്ടു ദിവസം സ്കൂളുകൾക്ക് അവധി!
School Holdiays In Bahrain: പബ്ലിക് സ്കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുഃനക്രമീകരിക്കുമെന്നും പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്.
മനാമ: മുപ്പത്തിമൂന്നാമത് അറബ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ബഹ്റൈനിലെ സർക്കാർ സ്കൂളുകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാർഷിക പരീക്ഷ അടുത്തിരിക്കുന്നതിനാൽ അവധി സ്റ്റഡി ലീവായി പരിഗണിക്കാനുമാണ് നിർദേശം.
Also Read: ബഹ്റൈനിൽ വൻ തീപിടിത്തം; നാലുപേർ മരിച്ചു
അവധി പ്രഖ്യാപിച്ചിരിക്കുന്നത് മെയ് 15, 16 തീയതികളിലാണ് അതായത് നാളെയും മറ്റന്നാളും. പബ്ലിക് സ്കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുഃനക്രമീകരിക്കുമെന്നും പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്. സ്വകാര്യ സ്കൂളുകൾക്കും ഈ ദിവസങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ അവധി കൊടുക്കാനും പകരം മറ്റ് ദിവസങ്ങളിൽ പഠനം നടത്താനുള്ള സാധ്യതകൾ പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
Also Read: 30 വർഷത്തിന് ശേഷം ശശ്, മാളവ്യ യോഗം; ശുക്ര ശനി കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
എങ്കിലും അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പരീക്ഷകളുണ്ടെങ്കിൽ അതിന് മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. അതുപോലെ കിന്റർഗാർട്ടനുകൾക്കും രണ്ട് ദിവസം അവധിയുണ്ട്. ബഹ്റൈൻ യൂണിവേഴ്സിറ്റിക്കും രണ്ടുദിവസം അവധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy