UAE: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേരളോത്സവം; മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥി
UAE: കേരളോത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലെ മുഖ്യാതിഥി മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ്
ദുബൈ: UAE: യുഎഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിൽ നടത്തും. ദുബായ് ഖിസൈസിലെ ക്രസന്‍റ് സ്കൂളിൽ വൈകിട്ട് നാലു മണിയ്ക്കാണ് ആഘോഷങ്ങൾ തുടങ്ങുന്നത്.
Also Read: Saudi: സൗദി അറേബ്യയിൽ ബുധനാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യത
കേരളോത്സവത്തിന്‍റെ രണ്ടാം ദിനത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസാണ് മുഖ്യാതിഥി. എഴുപതിൽപ്പരം കലാകാരന്‍മാര്‍ അണി നിരക്കുന്ന മെഗാ ശിങ്കാരിമേളം, സാംസ്കാരിക ഘോഷയാത്ര സംഗീത പരിപാടികൾ, എഴുത്തുകാരും വായനക്കാരും പങ്കെടുക്കുന്ന സാഹിത്യ സദസുകൾ എന്നിവ കേരളോത്സവത്തിൻറെ ഭാഗമായുണ്ടാകും. പ്രവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകാനുമായി നോര്‍ക്ക, പ്രവാസി ക്ഷേമനിധി, കെഎസ്എഫ്ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കുന്നുണ്ട്.
Also Read: Viral Video: നദിയിൽ ഒരു കൂട്ടം മുതലകളുടെ നടുവിൽ സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കേരളോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഇതിനിടയിൽ യുഎഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി അബുദാബിയില്‍ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അബുദാബിയില്‍ ട്രക്കുകളുള്‍പ്പടെ ഭാരം കയറ്റിയ വാഹനങ്ങള്‍, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ എന്നീ വാഹനങ്ങൾക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിവരം ട്രാഫിക് പെട്രോള്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ദാഹി അല്‍ ഹമിരിയാണ് അറിയിച്ചത്. യുഎഇ ദേശീയ ദിനം ഡിസംബര്‍ രണ്ടിനാണ് ആചരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...