അബുദാബി: യുഎഇയിലെ സർക്കാർ മേഖലയിലെ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം. വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിലേക്കാണ് വാരാന്ത്യ അവധി മാറ്റിയത്. വെള്ളിയാഴ്ച ഉച്ചവരെയേ ഓഫീസുകൾ പ്രവർത്തിക്കൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് നിലവിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.


ജീവനക്കാര്‍ക്ക് അവരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുതിയ തീരുമാനമെന്ന് യുഎഇ ഗവണ്‍മെന്റ് മീഡിയാ ഓഫീസ് പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു. വാരാന്ത്യ അവധി വർധിപ്പിക്കുന്നത് ജീവനക്കാരുടെ സാമൂഹിക ജീവിതത്തിന് കൂടുതല്‍ സഹായകമാവുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.


യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ബഹുരാഷ്‍ട്ര കമ്പനികള്‍ക്ക് കൂടുതല്‍ ശക്തമായ ബിസിനസ് ബന്ധങ്ങളും അവസരങ്ങളും ഇതിലൂടെ കൈവരുമെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ഇതോടെ ആഴ്ചയിൽ പ്രവൃത്തി ദിനം അഞ്ച് ദിവസത്തിലും താഴെയാക്കുന്ന ആദ്യ രാജ്യമായി യുഎഇ മാറും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.