Omicron: നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്കേർപ്പെടുത്തി യുഎഇ
Omicron: ഒമിക്രോൺ ഭീതി ലോകമെമ്പാടും വർധിക്കുകയാണ്. പലയിടങ്ങളിലും കേസുകൾ കൂടുകയാണ്. ഈ അവസ്ഥയിൽ നാലു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടി വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുഎഇ.
ദുബായ്: Omicron: ഒമിക്രോൺ ഭീതി ലോകമെമ്പാടും വർധിക്കുകയാണ്. പലയിടങ്ങളിലും കേസുകൾ കൂടുകയാണ്. ഈ അവസ്ഥയിൽ നാലു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടി വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുഎഇ.
കെനിയ, താൻസനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ് യുഎഇ (UAE) വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ നാല് രാജ്യങ്ങളും കൂടിയാകുമ്പോൾ വിലക്കേർപെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 11 ആയിരിക്കുകയാണ്.
Also Read: Abu Dhabi rules| അബുദാബിയിലേക്ക് കടക്കാൻ പുതിയ നിയമങ്ങൾ, അതിർത്തി പരിശോധനകൾ ഇങ്ങിനെ
വിലക്ക് ഡിസംബർ 25ന് രാത്രി 7.30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ നാല് രാജ്യങ്ങളിലും ഒമിക്രോൺ (Omicron) വകഭേദം വ്യാപകമായ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ, ദക്ഷിണാഫ്രിക്ക, നമീബിയ, ലസൂട്ടു, എസ്വാറ്റീനി, സിംബാബ്വേ, ബോട്സ്വാന, മൊസാംബിക് എന്നിവിടങ്ങളിലെ വിമാനങ്ങൾക്ക് യുഎഇ പ്രവേശന വിലക്ക് എറപ്പെടുത്തിയിരുന്നു.
Also Read: Dubai | ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാരെന്ന നേട്ടം സ്വന്തമാക്കി ദുബായ്
എങ്കിലും നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസക്കാർ തുടങ്ങിയവർക്ക് യുഎഇയിലേക്ക് വരാം. പക്ഷേ ഇവർ 48 മണിക്കൂർ മുമ്പെടുത്ത പിസിആർ ഫലവും ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പിസിആർ ഫലവും ഹാജരാക്കണമെന്നത് നിർബന്ധം. മാത്രമല്ല യുഎഇയിൽ എത്തിയാൽ ക്വാറന്റൈനിലും കഴിയണം.
ഇന്ത്യയിലും ഒമിക്രോൺ കേസുകൾ വർധിക്കുകയാണ്. ഇന്നലെ കേരളത്തിൽ 8 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം ഏതാണ്ട് 400 ൽ എത്താറായി എന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
Also Read: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നു; ആശംസകൾ നേർന്ന് മുഖ്യമന്ത്രി
മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 100 കവിഞ്ഞു. ഡൽഹിയിൽ ആഘോഷ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കർണാടകയിലും മഹാരാഷ്ട്രയിലും പൊതുസ്ഥലത്തുള്ള ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...