UAE: ജനസംഖ്യയുടെ 85% പേരും കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചതായി യുഎഇ
കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ UAE. രാജ്യത്തെ ജനസംഖ്യയുടെ 85% പേരും കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
UAE: കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ UAE. രാജ്യത്തെ ജനസംഖ്യയുടെ 85% പേരും കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 29,400 വാക്‌സിന്‍ ഡോസുകള്‍ നല്‍കി. ഇതുവരെ ആകെ 20,578,116 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ജനസംഖ്യയിലെ 85 ശതമാനത്തിലധികം പേരും കോവിഡ് വാക്‌സിന്‍റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം , കഴിഞ്ഞ 24 മണിക്കൂറില്‍ 126 പുതിയ കോവിഡ് കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 163 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മൂലം ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 321,515 കോവിഡ് ടെസ്റ്റുകള്‍ നടന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: Green List: ഗ്രീൻ ലിസ്റ്റ് പട്ടിക പുതുക്കി അബുദാബി, പട്ടികയില്‍ ഇന്ത്യ ഇല്ല
738,152 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,31,632 പേര്‍ രോഗമുക്തി നേടി. 2,116 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 4,404 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, 0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാള്‍ 2% കുറവാണിത്.
യുഎഇയില്‍ കോവിഡ് വാക്‌സിനേഷന്‍ വര്‍ധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണവും കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...