UAE: ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന പുതിയ വിസ പരിഷ്കാരവുമായി യുഎഇ.പഴയ നിയമമനുസരിച്ച് ജോലി നഷ്ടപ്പെടുന്ന വിദേശികകള്‍  30 ദിവസത്തിനകം രാജ്യം വിടെണ്ടിയിരുന്നു`. ഈ നിയമത്തിലാണ് ഇളവ്  വരുത്തിയിരിയ്ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇ  (UAE) ഭരണകൂടത്തിന്‍റെ  പുതിയ നടപടി പ്രവാസികള്‍ക്ക്  വലിയ ആശ്വാസമാകും. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക്  പുതിയ തൊഴല്‍ കണ്ടെത്താന്‍ ആറുമാസം വരെ സാവകാശം ലഭിക്കുമെന്നതാണ് ഇതിന്‍റെ നേട്ടം. വൈദഗ്ധ്യമുള്ള തൊഴിലാളികളെ രാജ്യത്ത് തന്നെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തീരുമാനം.


Also Read: India-Kuwait Travel Update : ഇന്ത്യ കുവൈത്ത് വിമാന സർവീസ് നാളെ മുതൽ ആരംഭിക്കും, കൊച്ചിയിൽ നിന്നും കോഴിക്കോട്ട് നിന്നും സർവീസ്


രാജ്യത്തിന്‍റെ  സുവര്‍ണ  ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ ഈ മാസം ആരംഭിക്കുന്ന 50 പദ്ധതികളുടെ ഭാഗമായാണ് പുതിയ വിസ പരിഷ്കാരം പ്രഖ്യാപിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക