അബുദാബി: യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന 'അഹ്‍ലൻ മോദി' എന്ന പരിപാടിക്കായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. സ്വീകരണ പരിപാടികൾക്കായി ഒരുക്കങ്ങൾ നടത്തുന്നത് എഴുന്നൂറിലധികം കലാകാരന്മാരാണ്. പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ യുഎഇയിൽ അഭിസംബോധന ചെയ്യുന്നത് ഫെബ്രുവരി 13നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അബുദാബി ബാപ്സ് ഹിന്ദുമന്ദിറിന്‍റെ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുന്നു; ഉദ്‌ഘാടനം 14ന് നരേന്ദ്ര മോദി നിർവഹിക്കും


നയതന്ത്ര ബന്ധത്തിനൊപ്പം കാലങ്ങളായുള്ള സൗഹൃദവും സഹകരണവുമായി യുഎഇയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന ഇന്ത്യയുടെ ഒരു കൂടിച്ചേരലാകും അഹ്ലൻ മോദി പരിപാടിയിലൂടെ കാണാൻ കഴിയുന്നത്. യുഎഇയിൽ നിന്നുള്ള എഴുന്നൂറിലധികം കലാകാരന്മാരാണ് ഒരുക്കങ്ങൾ നടത്തുന്നത്. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നായി പ്രധാനമന്ത്രിയുടെ പരിപാടിയെ മാറ്റാനാണ് ഒരുക്കങ്ങൾ നടത്തുന്നത്.


Also Read: BAPS Hindu Mandir: അബുദാബിയിലെ ഈ ക്ഷേത്രം ഗംഭീരമാണ്, അറിയാം..!


ഈ പരിപാടിയിൽ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ വ്യാപാര - ബാങ്കിങ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നതാണ് ഏവരും കാത്തിരിക്കുന്ന്. പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്ട്രേഷൻ ഇപ്പോൾ തന്നെ 65,000 കടന്നിരിക്കുകയാണ്. യുഎഇയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ ഉൾപ്പടെയുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ഫെബ്രുവരി 13 ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.