യുഎഇ (UAE) പുതിയ ഗോൾഡൻ റെസിഡെൻസിയുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി 6 മാസം മാത്രം കാലാവധിയുള്ള പുതിയ വിസ അവതരിപ്പിച്ചു. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA-UAE) ആണ് പുതിയ വിസ  അവതരിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വിസയുടെ (Visa) മറ്റൊരു പ്രത്യേകത വിസ 6 മാസത്തേക്ക് കൂടി നീട്ടാമെന്നുള്ളതാണ്. പല പ്രാവശ്യം യുഎഇയിൽ കയറാൻ അനുമതി നൽകുന്ന ഈ പുതിയ വിസ ഗോൾഡൻ റെസിഡൻസിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 


ALSO READ: Saudi Arabia: ഭക്ഷ്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധം


ഏതൊക്കെ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഈ വിസ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


1) നിക്ഷേപകർ (പൊതു നിക്ഷേപം അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തുന്നവർ) 


2) സംരംഭകർ (ഒരു പുതിയ പ്രോജക്റ്റിന്റെ ഉടമയ്ക്കും സ്ഥാപകനും)


3) ഡോക്ടർമാർ (Doctor) അല്ലെങ്കിൽ ശാസ്ത്രജ്ഞർ


https://zeenews.india.com/malayalam/kerala/thrissur-doctor-murder-case-accused-in-police-custody-48404


4)കല - സാംസ്ക്കാരിക രംഗത്ത് പ്രത്യേക കഴിവുകൾ ഉള്ളവർ


5)മുൻ‌ഗണനാ ശാസ്ത്ര മേഖലകളിൽ മുന്നേറ്റം നടത്തുന്നവർ 


6) കായിക താരങ്ങൾ 


7)പിഎച്ച്ഡി. എഞ്ചിനീയറിംഗ്, സയൻസ് മേഖലകളിലെ വിദഗ്ദ്ധർ


8)വിദ്യാർത്ഥികൾ


ALSO READ:  Covid Vaccine: UAE കോവിഡ് 19 വാക്‌സിൻ നിർമ്മാണം ആരംഭിക്കുന്നു; ഹയാത് വാക്‌സാണ് നിർമ്മിക്കുന്നത്


ICA-UAE യുടെ വെബ്‌സൈറ്റ് (Website) വഴിയാണ് പുതിയ വിസയ്ക്കായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നവരെ സഹായിക്കാനായി വെബ്‌സൈറ്റ്, സർവീസ് സെന്റർ, കാൾ സെന്റര്, സ്മാർട്ട് ആപ്പ്, കസ്റ്റമർ  സർവീസ് സെന്റർ എന്നിവകളിലൂടെ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.


ALSO READ: Kuwait: കോവിഡ്‌ വ്യാപനം വര്‍ദ്ധിക്കുന്നു, 1,271 പേര്‍ക്കുകൂടി പുതുതായി രോഗം


ഈ 6 മാസം നീണ്ട് നിൽക്കുന്ന വിസയ്ക്ക് അപേക്ഷിക്കാനുള്ള ഫീസ് 1150 ദിർഹമാണ്, അതായത് ഏകദേശം 22,974.34 ഇന്ത്യൻ രൂപ. അപേക്ഷകരെ സഹായിക്കാനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ (Social Media) ഹെൽപ്പ്ലൈൻ ഒരുക്കിയിട്ടുണ്ട്. അതുകൂടാതെ സ്മാർട്ട് ആപ്പ് വഴിയോ 600522222 ഈ നമ്പറിലൂടെ കാൾ സെന്ററിൽ വിളിച്ചോ www.ica.gov.ae എന്നവെബ്‌സൈറ്റിലൂടെയോ അധികൃതരുമായി ബന്ധപ്പെടാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക