ദുബൈ: റമദാന്‍ മാസത്തോടനുബന്ധിച്ച് യുഎഇയില്‍ 2592 തടവുകാരെ മോചിതരാക്കുമെന്ന് റിപ്പോർട്ട്. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.  യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 735 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അബുദാബി ഹിന്ദു ക്ഷേത്രത്തിൽ സന്ദർശകരുടെ തിരക്കേറുന്നു; ആദ്യ ഞായറാഴ്ച എത്തിയത് 65,000 പേർ


ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ, റാ​സ​ൽഖൈ​മ ഭ​ര​ണാ​ധി​കാ​രി​ക​ളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്കും മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയില്‍ 691 തടവുകാരെ മോചിപ്പി​ക്കാനാ​ണ്​ യുഎഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഉത്തരവിട്ടിരിക്കുന്നത്. വിവിധ രാജ്യക്കാരാണ് ജയിൽ മോചിതരാകുന്നത്. 


Also Read: ഒരു വർഷത്തിന് ശേഷം വ്യാഴ രാശിയിൽ ബുധാദിത്യ യോഗം; 3 രാശിക്കാർക്ക് ലഭിക്കും ധനനേട്ടം, സമ്പത്ത്, സ്ഥാനക്കയറ്റം


 


ഷാ​ർ​ജ​യി​ൽ 484 തടവുകാര്‍ക്ക് മോചനം നല്‍കാന്‍​ യുഎഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉത്തരവിട്ടിട്ടുണ്ട്.  ജ​യി​ലി​ൽ ന​ല്ല​ന​ട​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മോ​ച​നം പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ അ​ജ്​​മാ​നി​ൽ 314 ത​ട​വു​കാ​ർ​ക്കാ​ണ്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഭ​ര​ണാ​ധി​കാ​രിയുമായ ശൈ​ഖ്​ ഹു​മൈ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ നു​ഐ​മി മോ​ച​നം ന​ൽ​കു​ന്ന​ത്. 368 പേ​ർക്ക് റാ​സ​ൽ ഖൈ​മ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സൗ​ദ്​ ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി മോ​ച​നം ന​ൽ​കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. ത​ട​വു​കാ​ർ​ക്ക്​ പുതിയ ജീവിതം ന​യി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ റ​മ​ദാ​നി​ൽ തടവുകാര്‍ക്ക് പൊതുവെ മാപ്പ് നല്‍കാറുള്ളത്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.