അബുദാബി: ദേശീയ ദിനം ആഘോഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അധിക അവധി പ്രഖ്യാപിച്ച് യുഎഇ രംഗത്ത്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ദിവസം നീളുന്ന വാരാന്ത്യമാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഡിസംബര്‍ 2 മുതല്‍ നാല് വരെയാണ് വാരാന്ത്യ അവധി. ഒപ്പം ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിമാനം വൈകിയാൽ രണ്ടിരട്ടി വരെ നഷ്ടപരിഹാരം, പുതിയ നിയമം പ്രാബല്യത്തില്‍


നേരത്തെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ശമ്പളത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. അതുപോലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ അവധി തന്നെ ലഭിക്കും. ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാധാരണ രീതിയില്‍ വെള്ളിയാഴ്ചകളില്‍ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പകുതി സമയം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജീവനക്കാരും ഡിസംബര്‍ അഞ്ച് മുതല്‍ ഓഫീസുകളില്‍ എത്തി പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും നിർദ്ദേശമുണ്ട്. 


Also Read: 700 വർഷങ്ങൾക്ക് ശേഷം നവംബറിൽ 5 രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!


ഇതിനിടയിൽ 2024 ലെ അവധി ദിവസങ്ങള്‍ യുഎഇ പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റാണ് അവധി ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈ അവധി ബാധകമാണ്. കുറഞ്ഞത് 13 പൊതു അവധിയെങ്കിലും അടുത്ത വര്‍ഷം ലഭിക്കുമെന്നാണ് റിപ്പോർട്ട്.   2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം കുറിക്കുന്നത്. ജനുവരി ഒന്ന് തിങ്കളാഴ്ചയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ പൊതു അവധി ആയിരിക്കും.  ഇതിൽ ഏകദേശം നാല്, അഞ്ച് ദിവസത്തെ അവധി ദിവസങ്ങള്‍ ലഭിക്കും. ദുൽഹജ് 9 ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2 ന് യുഎഇ ദേശീയ ദിനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.