UAE New Travel Ban: യു.എ.ഇയുടെ പുതിയ പ്രവേശന വിലക്ക്, ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതിയില്ല
14 ദിവസത്തിനിടെ ഇ രാജ്യങ്ങൾ സന്ദർശിച്ചവർക്കും. പ്രവേശനം ഉണ്ടാവില്ല
Abhudabi: ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇയിൽ പ്രവേശന അനുമതിയില്ല. ദക്ഷിണാഫ്രിക്ക,നമീബിയ,ബോട്സ്വാന,ലിസോത്തോ,ഇസ്വാതിനി,സിബാവെ,മൊസംബിക്, എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പുതിയ കോവിഡ് വകഭേദത്തിൻറെ പശ്ചാത്തലത്തിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇ മാസം 29-മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അതോടൊപ്പം തന്നെ 14 ദിവസത്തിനിടെ ഇ രാജ്യങ്ങൾ സന്ദർശിച്ചവർക്കും. പ്രവേശനം ഉണ്ടാവില്ല. കർശന ഉപാധികളാണ് ഭരണകൂടം മുന്നോട്ട് വെക്കുന്നത്.
ഇളവ് അനുവദിച്ചിരിക്കുന്നത്
പുതിയ യാത്രാ നിയമത്തിൽ ഇളവും ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസയുള്ളവർ,യു.എ.ഇ പൗരന്മാര്‍ എന്നിവർക്കും ഇളവുണ്ടായിരിക്കും. ഇവർക്ക് 48 മണിക്കൂർ മുൻപെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ആവശ്യം.
ALSO READ : COVAXIN രണ്ട് ഡോസ് എടുത്തവർക്ക് ഇനി ഒമാനിൽ ക്വാറന്റീൻ വേണ്ട
ഇവർ യു.എ.ഇയിൽ എത്തിയാൽ 10 ദിവസം ക്വാറൻറീനിൽ നിർബന്ധമായും കഴിയുകയും പി.സി ആർ പരിശോധന നടത്തുകയും ചെയ്യണം. എന്നാൽ വിമാന സർവ്വീസുകൾക്ക ഇത് വരെ മാറ്റങ്ങൾ യു.എ.ഇ ഗവൺമെൻറ് അറിയിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...