യുഎഇ പ്രസിഡന്റ് ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അന്തരിച്ചു
യുഎഇയുടെ ആദ്യ പ്രസിഡന്‍റെും പിതാവുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണ ശേഷമായിരുന്നു ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അധികാരമേറ്റത്. ഷെയ്ഖ് സെയ്ദിന്റെ ഏറ്റവും മൂത്തമകനായിരുന്നു. 1948ൽ ജനിച്ച അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്‍റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു.
അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ (73) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. പ്രസിഡന്റിന്റെ മന്ത്രാലയമാണ് മരണവിവരം അറിയിച്ചത്. പ്രസിഡന്ററിന്‍റെ മന്ത്രാലയം യുഎഇയിലെ ജനങ്ങളോട് അനുശോചനം അറിയിച്ചു. 2004 നവമ്പർ മൂന്ന് മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ ചുമതല വഹിച്ചു വരികയായിരുന്നു. യുഎഇ1971ൽ രൂപീകരിക്കുമ്പോൾ തന്റെ 26ാം വയസിൽ അദ്ദേഹം ഉപപ്രധാനമന്ത്രിയായി. 1976ൽ ഉപ സൈന്യാധിപനായും നിയമിക്കപ്പെട്ടു.
യുഎഇയുടെ ആദ്യ പ്രസിഡന്‍റെും പിതാവുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണ ശേഷമായിരുന്നു ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അധികാരമേറ്റത്. ഷെയ്ഖ് സെയ്ദിന്റെ ഏറ്റവും മൂത്തമകനായിരുന്നു. 1948ൽ ജനിച്ച അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്‍റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു.
Read Also: ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധക കൂട്ടായ്മയുടെ പുതിയ നേതൃത്വം ചുമതലയേറ്റു
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം നിരന്തരം ഇടപെട്ടു. ഗാസ മുനമ്പിലെ ജനങ്ങളുടെ ക്ഷേമം മുതൽ യുക്രിയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ വരെ അദ്ദേഹത്തിന്റെ ലോക ജനതയോടുള്ള സഹാനുഭൂതി വെളിവാക്കപ്പെട്ടിരുന്നു.
ഷെയ്ഖ് ഖലീഫ അധികാരമേറ്റതിന് പിന്നാലെ യുഎഇയിലും എമിറേറ്റിലും വിപുലമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ പ്രധാനിയായിരുന്നു. രാജ്യത്തിന്റെ വികസന കാര്യങ്ങളിലും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിലും അദ്ദേഹം ചെലുത്തിയ ശ്രദ്ധ പ്രധാനപ്പെട്ടതായിരുന്നു.
സന്തുലിതവും സുസ്ഥിരവുമായ വികസനിത്തിനായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ മുൻതൂക്കം നൽകിയിരുന്നത്. അത് യുഎഇയെ അഭിവൃദ്ധിയിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. പിതാവിന്റെ പാതയിലൂടെയായിരുന്നു ഭരണാധികാരിയായ ഷെയ്ഖ് ഖലീഫ മുന്നേറിയിരുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ വൈവിധ്യപൂർണാക്കുന്നതിനും എണ്ണയുടെയും വാതക മേഖലയുടെയും വികസനത്തിന് വഴിതെളിക്കുന്നതിലും അദ്ദേഹം നേതൃത്വം നൽകി. യുഎഇയുടെ വടക്കൻ പ്രവിശ്യകളുടെ വികനത്തിനും വിദ്യാഭ്യാസ- പാർപ്പിട- സാമൂഹിക മേഖലയുടെ പുരോഗതിക്കും അദ്ദേഹം നേതൃത്വം വഹിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിൽ അതീവ തത്പരനായിരുന്നു യുഎഇയിലെ ജനങ്ങളുടെ പ്രിയ ഭരണാധികാരിയായിരുന്ന ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ. രാജ്യം പ്രസിഡന്റിന്റെ നിര്യാണത്തിൽ 40 ദിവസമാണ് ദുഖാചരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...