ദുബായ്: UAEയ്ക്ക് പുതിയ ലോഗോ പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ്  ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത 50 വര്‍ഷത്തേക്ക് ഈ ലോഗോ പ്രാബല്യത്തിലുണ്ടാവുക. രാജ്യത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ലോഗോ തിരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഒരു കോടി പേരാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. 


പൊതുജന വോട്ടില്‍ അവസാനഘട്ടത്തിലെത്തിയ മൂന്ന് ലോഗോകളില്‍ നിന്ന് ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് വരകളുള്ള ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ലഭിക്കുന്ന ഓരോ വോട്ടിനും ഓരോ മരം നടുമെന്നും യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.


വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുതിയ ലോഗോയുടെ പ്രഖ്യാപനം നടത്തി.