ദുബായ് : കൊറോണ വൈറസിനെ ചെറുക്കുന്നതിനായുള്ള  സുപ്രധാന നടപടിയുമായി UAE... ദേശീയ തലത്തിലുള്ള സ്റ്റെറിലൈസേഷൻ പ്രോഗ്രാം നടത്താനാണ് UAEയുടെ പദ്ധതി .


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റ ഭാഗമായി യുഎഇയില്‍ എല്ലാ  പൊതുഗതാഗതങ്ങളും  താത്കാലികമായി നിര്‍ത്തിവെയ്ക്കും. അഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നുള്ള  പ്രസ്താവനയിലാണ് ഇക്കാര്യം  വ്യക്തമാക്കിയിരിക്കുന്നത് .  ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായാണ്​ ഈ  തീരുമാനം.


വ്യാഴാഴ്ച രാത്രി 8  മണി മുതല്‍ ഞായറാഴ്ച രാവിലെ 6 മണി  വരെയാണ് ദുബായ് മെട്രോ ഉള്‍പ്പെടെ മുഴുവന്‍ പൊതുഗതാഗത സംവിധാനവും നിര്‍ത്തിവെക്കുന്നത്. കൂടാതെ രാജ്യത്തൊട്ടാകെ ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും. പൊതുഗതാഗത സംവിധാനം അണുവിമുക്തമാക്കുന്നതിനാണ് നടപടി.  


ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങള്‍ക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്ന് എന്ന് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഭക്ഷണ ശാലകള്‍, സഹകരണ സൊസൈറ്റികള്‍, ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍എന്നിവയുടെ പ്രവര്‍ത്തനത്തിന് തടസമുണ്ടാവില്ല. 


അതേസമയം , ഊര്‍ജം, വാര്‍ത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, മിലിറ്ററി, പൊലീസ്​, ബാങ്കി൦ഗ്,  സര്‍ക്കാര്‍ മീഡിയ, ജലം, ഭക്ഷണം, വ്യോമയാനം, പോസ്​റ്റല്‍, ഷിപ്പി൦ഗ് ​, ഫാര്‍മസ്യുട്ടിക്കല്‍സ്​, സേവന മേഖല, നിര്‍മാണ മേഖല, ഗ്യാസ്  സ്​റ്റേഷന്‍ തുടങ്ങിയവയുടെ ജോലി ആവശ്യാര്‍ഥം പുറത്തിറങ്ങാം.


എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവെച്ച്‌​ അണുമുക്​തമാക്കുവാന്‍ ഈ  സമയം പ്രയോജനപ്പെടുത്തുക  എന്നതാണ് UAE ലക്ഷ്യമിടുന്നത് .


അതേസമയം, ഏറ്റവുമൊടുവിൽ  പുറത്തുവന്ന  റിപ്പോർട്ട്  അനുസരിച്ച്‌   രാജ്യത്ത് 85 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടിയാണ്  സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ, 7  പേർക്ക്  ഇതുവരെ  രോഗം ഭേദമായി. ഇതോടെ രാജ്യത്തെ മൊത്തം അണുബാധകളുടെ എണ്ണം 333 ആയി.