യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) കോവിഡ് വാക്‌സിൻ നിർമ്മാണം ഉടൻ ആരംഭിക്കും. തദ്ദേശീയ വാക്‌സിനായ ഹയാത് വാക്സിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് യുഎഇ ചൊവ്വാഴ്ച്ച അറിയിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫർമസ്യുട്ടിക്കൽ കമ്പനിയായ സിനോഫാം സി‌എൻ‌ബി‌ജിയും അബുദാബിയിലെ മുൻനിര ടെക്നോളജി കമ്പനിയായ G42 വും സംയുക്തമായി ആണ് വാക്‌സിൻ നിർമ്മിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹയാത് എന്ന അറബി വാക്കിന്റെ അർത്ഥം ജീവൻ എന്നാണ്. ലോകത്തിലെ (World) തന്നെ ഏറ്റവും വലിയ ഫർമസ്യുട്ടിക്കൽ കമ്പനിയായ സിനോഫാം സി‌എൻ‌ബി‌ജി ഇതുവരെ ആഗോളതലത്തിൽ 100 മില്യണിൽ അധികം കോവിഡ് വാക്സിൻ ഡോസ് ഇതിനോടകം വിതരണം ചെയ്‌ത്‌ കഴിഞ്ഞു. 


ALSO READ: Kuwait: കോവിഡ്‌ വ്യാപനം വര്‍ദ്ധിക്കുന്നു, 1,271 പേര്‍ക്കുകൂടി പുതുതായി രോഗം


അബുദാബിയിൽ (Abudhabi) നടന്ന ഔദ്യോഗിക പരിപാടിയിലാണ് വാക്‌സിൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. പരിപാടിയിൽ യുഎഇ വിദേശകാര്യ സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, ചൈനയുഡി സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി എന്നിവരും സന്നിദ്ധരായിരുന്നു.


ALSO READ: ഒമാനിൽ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും, രേഖകൾ ഇലാത്തവർ ചെയ്യേണ്ടത് ഇത്രമാത്രം


ലൈഫ് സയൻസസ്, ബയോടെക്നോളജി, വാക്സിൻ ഉത്പാദനം എന്നിവയ്ക്കായി ഒരു കേന്ദ്രം അബുദാബിയിൽ ലോഞ്ച് ചെയ്യാൻ ചേർന്ന പരിപാടിയിലാണ് വാക്സിൻ നിർമ്മാണത്തെ കുറിച്ച് പ്രഖ്യാപിച്ചത്.  ലോജിസ്റ്റിക്സ് വ്യാവസായിക കേന്ദ്രമായ KIZAD ലാണ് പുതിയ കേന്ദ്രവും ആരംഭിച്ചിരിക്കുന്നത്. 


ALSO READ: UAE: വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള സമയം മാര്‍ച്ച്‌ 31 വരെ മാത്രം


സിനോഫാം സി‌എൻ‌ബി‌ജിയും G42 വും ചേർന്ന് കഴിഞ്ഞ വർഷം 4 ഹ്യൂമാനിറ്റി എന്ന പേരിൽ വാക്‌സിൻ (Vaccine) പരീക്ഷണം നടത്തിയിരുന്നു. അറബ് രാജ്യങ്ങളിൽ നിന്ന് 43000 പേരിലായിരുന്നു അന്ന് വാക്‌സിന്റെ മൂനാം ഘട്ട പരീക്ഷണം നടത്തിയത്. KIZAD ൽ പ്രവർത്തിക്കുന്ന പുതിയ വാക്‌സിൻ ഉത്‌പാദന കേന്ദ്രം ഈ വര്ഷം തന്നെ പ്രവർത്തനം ആരംഭിക്കും. പ്രതിവർഷം 200 മില്യൺ വാക്‌സിൻ ഡോസുകൾ ഉത്പാദിപ്പിക്കാവുന്ന രീതിയിലാണ്  കേന്ദ്രം ക്രമീകരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.