ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം പൂർത്തിയാകുമ്പോൾ തമിഴ്നാട്ടിലേക്ക് എത്തുന്നത് 6100 കോടി രൂപയുടെ നിക്ഷേപം. ആറ് വ്യവസായ സ്ഥാപനങ്ങളുമായി 6100 കോടി രൂപയുടെ നിക്ഷേപ കരാറുകൾക്കാണ് ഒപ്പുവച്ചിരിക്കുന്നത്. പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലൂ ഗ്രൂപ്പുമായി 3500 കോടി രൂപയുടെ നിക്ഷേപ- സംരംഭ പദ്ധതി കരാർ സ്റ്റാലിൻ ഒപ്പിട്ടു. ഷോപ്പിങ് മാൾ, ഹൈപ്പർ മാർക്കറ്റ്, ഫുട് ലോജിസ്റ്റിക് പാർക്ക് എന്നിവയാണ് തമിഴ്നാട്ടിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നോബിൾ സ്റ്റീലുമായി 1,000 കോടി രൂപയ്ക്കും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഷറഫ് ഗ്രൂപ്പ്, വൈറ്റ് ഹൗസ് ടെക്‌സ്റ്റൈൽസ് എന്നിവയുമായി 500 കോടി രൂപ വീതവും ട്രാൻസ്‌വേൾഡുമായി 100 കോടി രൂപയ്ക്കും ധാരണാപത്രം ഒപ്പുവച്ചതായി. ചെന്നൈയിലെത്തിയ ശേഷം സ്റ്റാലിൻ പറഞ്ഞു. ഈ കരാറുകളിലൂടെ 14,700 പേർക്ക് ജോലി ലഭിക്കുമെന്നും യാത്ര വിജയകരമായിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ മുതിർന്ന മന്ത്രിമാർ ചേർന്ന് മുഖ്യമന്ത്രിയെ  സ്വീകരിച്ചു.


Read Also: Amazing idea to protect nature: ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി നൽകിയാൽ ബസില്‍ സൗജന്യ യാത്ര..!! പുതിയ ഓഫറുമായി UAE 


ദുബായിൽ നിന്നും അബുദാബിയിൽ നിന്ന് നിക്ഷേപം ആകർഷിക്കുന്നതിനുള്ള നടപടികൾ ഗൈഡൻസ് ബ്യൂറോ വഴി തുടരും. മുൻ എഐഎഡിഎംകെ സർക്കാരുകൾ ഒപ്പുവച്ച കരാറുകൾ വെറും കലടാസ് വള്ളങ്ങളായെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. തന്‍റെ സർക്കാര്‍ ഒപ്പുവച്ച കരാറുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡാഷ്‌ബോർഡിലൂടെ നിരീക്ഷിക്കുമെന്നും അതിന്‍റെ കാര്യക്ഷമമായ പുരോഗതി ഉറപ്പുവരുത്തുമെന്നും സ്റ്റാലിൻ പറഞ്ഞു. ഷെഡ്യൂളിന് മുമ്പായി ബിസിനസ്സ് ആരംഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിലും അബുദാബിയിലും നല്‍കിയ ഗംഭീര സ്വീകരണത്തിന് തമിഴ് പ്രവാസികൾക്ക് സ്റ്റാലിൻ നന്ദി പറഞ്ഞു.
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.