ഉംറ തീർത്ഥാടകർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിലും വന്നിറങ്ങാം: സൗദി
Saudi Arabia: ഉംറ വിസയുള്ള തീര്‍ത്ഥാടകര്‍ക്ക് 90 ദിവസമാണ് രാജ്യത്ത് തങ്ങാനാവുക. മക്കയ്ക്കും മദീനയ്ക്കും പുറമെ സൗദിയിലെ മറ്റ് നഗരങ്ങള്‍ക്കുമിടയിലും ഉംറ തീര്‍ത്ഥാടകര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ജിദ്ദ: സൗദിയിലെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക വിമാനത്താവളങ്ങളൊന്നുമില്ലെന്നും ഇവർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിലും വന്നിറങ്ങാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡൊമസ്റ്റിക് വിമാനതാവളത്തിലും തീര്‍ത്ഥാടര്‍ക്ക് പ്രവേശിക്കാം. അതുകൊണ്ടുതന്നെ സൗദി അറേബ്യയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക വിമാനത്താവങ്ങളൊന്നും ഇല്ലെന്നും മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.
Also Read: പൂക്കളങ്ങളാൽ സമൃദ്ധമായി പ്രവാസലോകവും; ദൃശ്യവിരുന്നൊരുക്കി ബഹറിനിൽ അത്തപ്പൂക്കള മത്സരം
ഉംറ വിസയുള്ള തീര്‍ത്ഥാടകര്‍ക്ക് 90 ദിവസമാണ് രാജ്യത്ത് തങ്ങാനാവുക. മക്കയ്ക്കും മദീനയ്ക്കും പുറമെ സൗദിയിലെ മറ്റ് നഗരങ്ങള്‍ക്കുമിടയിലും ഉംറ തീര്‍ത്ഥാടകര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാനും പദ്ധതി ആസൂത്രണം ചെയ്യാനും ഉംറ സേവനങ്ങള്‍ക്കായി അംഗീകരിച്ച ഇലക്ട്രോണിക് പ്‌ളാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകർക്ക് കൊറോണ ബാധിച്ചിട്ടില്ലെന്ന് ഇഅ്തമര്‍ന ആപ്പില്‍ രേഖപ്പെടുത്തണം. ഇഅ്തമര്‍ന ആപ്പിലെ രജിസ്‌ട്രേഷനും ഉംറ അനുമതിക്കും സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് സാധുതയുള്ള വിസ ആവശ്യമാണ് എന്നത് നിർബന്ധം.
വാഹനങ്ങളിൽ കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി യുഎഇ
അബുദാബി: കുഞ്ഞുങ്ങളെ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ അടച്ചിട്ട് പോകുന്ന രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ രംഗത്ത്. ഇങ്ങനെ വാഹനത്തില്‍ കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്നവര്‍ക്ക് തടവും പതിനായിരം ദിര്‍ഹം വരെ പിഴയുമാണ് യുഎഇ ഏർപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങള്‍ സ്ഥിരമായതോടെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ യുഎഇ തീരുമാനിക്കുകയായിരുന്നു. ചില സമയത്ത് ഇത്തരം കേസുകൾ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന പ്രവൃത്തിയായി കണ്ടുവരുന്നു. അതുകൊണ്ടുതന്നെ ഇത്തരം കേസുകളിൽ തടവും 10,000 ദിര്‍ഹം വരെ പിഴയും ഈടാക്കാവുന്ന കുറ്റമായി കണക്കാക്കുമെന്ന് ലീഗല്‍ കണ്‍സള്‍ട്ടന്റ് ഗലധാരി അസോസിയേറ്റിലെ മുതിര്‍ന്ന അഭിഭാഷകന്‍ യൂസഫ് ഖലാഫ് ചൂണ്ടിക്കാണിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: ഈ 4 മുന്നറിയിപ്പുകൾ ശരീരം നൽകുന്നുവെങ്കിൽ ഉടൻ മദ്യപാനം ഒഴിവാക്കുക!
കുഞ്ഞുങ്ങളെ അശ്രദ്ധമായി വാഹനത്തില്‍ ഉപേക്ഷിക്കുന്നത് വാദീമാ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 36 പ്രകാരം തടവും 5,000 ദിര്‍ഹം വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്ന് ഗലധാരി അസോസിയേറ്റിലെ അഭിഭാഷകനായ അബ്ദുള്‍ അല്‍മജീദ് അല്‍ സ്വേദി പറഞ്ഞു. കുഞ്ഞുങ്ങളെ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ തനിച്ചാക്കി അവരുടെ ജീവന്‍തന്നെ അപകടത്തിലാക്കുന്ന രക്ഷിതാക്കള്‍ വിചാരണ നേരിടണമെന്ന് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അബുദാബി പോലീസ് ട്രാഫിക് ആന്റ് പെട്രാള്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹമദ് അല്‍ ഇസായി പറഞ്ഞു. മാത്രമല്ല പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കുടുങ്ങിയ മുപ്പത്തിയാറോളം കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷം രക്ഷിച്ചെടുത്തതെന്നും ദുബായ് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...