US - Iran  സം​ഘ​ര്‍​ഷം യു​ദ്ധ​ത്തി​​ന്‍റെ വ​ക്കി​ലെ​ത്തി ​നി​ല്‍​ക്കേ, ഇ​ന്ത്യ​യും പ​ശ്ചി​​മേ​ഷ്യ​യി​ലെ ​പ്ര​വാ​സി സ​മൂ​ഹ​വും ക​ടു​ത്ത ആ​ശ​ങ്ക​യി​ല്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മേ​ഖ​ല​യി​ല്‍ 80 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രുണ്ടെന്നാണ് കണക്ക്. ഇവരില്‍ ന​ല്ലൊ​രു​പ​ങ്ക്​ മ​ല​യാ​ളി​ക​ളാ​ണെ​ന്നി​രി​ക്കേ, കേ​ര​ള​വും അങ്ങേയറ്റം ഉ​ത്ക​ണ്​​ഠ​യോ​ടെ​യാ​ണ്​ പ​ശ്ചി​​മേ​ഷ്യയിലെ സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്നത്. 


ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വ​നായ കാ​സിം സു​ലൈ​മാ​നിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊ​ല്ല​പ്പെ​തിന് പിന്നാലെയാണ് US - Iran  സം​ഘ​ര്‍​ഷം കനത്തത്. 


ക​മാ​ന്‍‌​ഡ​റും സം​ഘ​വും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കാ​റി​ല്‍ പോകുമ്പോഴാണ് US  ആ​ക്ര​മ​ണം നടത്തിയത്. ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് കാ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം അ​മേ​രി​ക്ക റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കാ​സിം സു​ലൈ​മാ​നിയെ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക നടത്തിയ വ്യോ​മാ​ക്ര​മ​ണം. 


അതേസമയം, അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ നേ​രി​ട്ടു​ള്ള നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.​ വ്യോ​മാ​ക്ര​മ​ണ വാ​ര്‍​ത്ത പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ട്രം​പ് അ​മേ​രി​ക്ക​ന്‍ പ​താ​ക ട്വീ​റ്റ് ചെ​യ്തു. 


എന്നാല്‍, US നടത്തിയ ആക്രമണം പലതരത്തില്‍ ഇ​ന്ത്യ​യെ ബാ​ധി​ക്കും. സാമ്പത്തിക​മാ​ന്ദ്യം മൂ​ല​മു​ള്ള പി​രി​മു​റു​ക്ക​ത്തി​നൊ​പ്പം ക​ട​ന്നു​വ​രു​ന്ന പു​തി​യ സം​ഘ​ര്‍​ഷം പെ​ട്രോ​ളി​യം ഉ​ല്‍​പ​ന്ന വി​ല​യും അ​തു​വ​ഴി നി​ത്യോ​പ​യോ​ഗ സാ​ധ​ന വി​ല​യും വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​ട​യാ​ക്കും.


കൂടാതെ, പ്ര​വാ​സി സ​മൂ​ഹം ഇ​ന്ത്യ​യി​ലേ​ക്ക്​ അ​യ​ക്കു​ന്ന തു​ക​യു​ടെ പ​കു​തി​യും (ഏ​ക​ദേ​ശം 4,000 കോ​ടി ഡോ​ള​ര്‍) പ​ശ്ചി​​മേ​ഷ്യ​യി​ല്‍​നി​ന്നാണ്. സൗ​ദി-​ഖ​ത്ത​ര്‍ സം​ഘ​ര്‍​ഷം, ഗ​ള്‍​ഫ്​ നാ​ടു​ക​ളി​ലെ തൊ​ഴി​ല്‍ ദേ​ശ​സാ​ത്​​ക​ര​ണം, എ​ന്നി​വയ്​ക്കു​പി​ന്നാ​ലെ​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യം. അ​ത്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല, തൊ​ഴി​ല്‍ ഉ​പേ​ക്ഷി​ച്ച്‌​ കൂട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങേ​ണ്ട സ്​​ഥി​തി കൂ​ടി​യാ​ണ്​ ഉ​ണ്ടാ​ക്കു​ന്ന​ത്.


പ​ശ്ചി​​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം മൂ​ര്‍​ച്ഛി​ക്കാ​തി​രി​ക്കാ​ന്‍ യു.​എ​സും ഇ​റാ​നും സം​യ​മ​നം പാ​ലി​ക്ക​ണ​മെന്ന് ഇ​ന്ത്യ അഭ്യര്‍ഥിച്ചിരിയ്ക്കുകയാണ്.