V Muraleedharan`s visit to Bahrain: ബഹ്‌റൈന്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍
മൂന്നു ദിവസം നീളുന്ന ബഹ്‌റൈന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ (V Muraleedharan) കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
മനാമ: മൂന്നു ദിവസം നീളുന്ന ബഹ്‌റൈന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ (V Muraleedharan) കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
റിഫ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
സാമ്പത്തിക സഹകരണത്തിലും നിക്ഷേപ രംഗത്തും ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണ് നിലനില്‍ക്കുന്നതെന്നും പരസ്പര സഹകരണത്തിനുള്ള കൂടുതല്‍ മേഖലകള്‍ തേടേണ്ടത് അനിവാര്യമാണ് എന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചക്കും അഭിവൃദ്ധിക്കും ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വര്‍ദ്ധപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കുന്നതിന് ഇന്ത്യയും ബഹ്റൈനും സഹകരിച്ച് പ്രവര്‍ത്തിച്ചത് കിരീടാവകാശി പ്രത്യേകം ചൂണ്ടിക്കാട്ടി ബഹ്റൈന്റെ വളര്‍ച്ചക്ക് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സേവനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) ആശംസകള്‍ വി മുരളീധരന്‍ (V Muraleedharan) ബഹ്‌റൈന്‍ കിരീടാവകാശിയെ അറിയിച്ചു.
മേഖലയിലും അന്താരാഷ്ട്ര തലത്തിലും പരസ്പര താല്‍പര്യമുള്ള വിയഷങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയിലെ സുസ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
കിരീടാവകാശിയെ കാണാന്‍ അവസരം ലഭിച്ചതിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കിരീടാവകാശി നല്‍കുന്ന പിന്തുണക്കും വി. മുരളീധരന്‍ നന്ദി പറഞ്ഞു. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് വി മുരളീധരന്‍ ബഹ്‌റൈനിലെത്തിയത്. അണ്ടര്‍സെക്രട്ടറി തൗഫീഖ് അഹ്മദ് അല്‍ മന്‍സൂറാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ പ്രതിനിധികളുമായും മുരളീധരന്‍ ചര്‍ച്ച നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...