വന്ദേഭാരത്;പ്രവാസികള്‍ക്കായി ഇന്ന് കേരളത്തില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ യാത്രതിരിക്കും!
ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍ നിന്ന് ശനിയ്യാഴ്ച്ച മൂന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് യാത്രതിരിക്കുക.
കൊച്ചി:ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍ നിന്ന് ശനിയ്യാഴ്ച്ച മൂന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് യാത്രതിരിക്കുക.
കുവൈറ്റ്,മസ്ക്കറ്റ്,ദോഹ എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങള്‍,
കുവൈറ്റിലെ പ്രവാസികള്‍ക്കായുള്ള വിമാനം കൊച്ചിയില്‍ നിന്ന് രാവിലെ പത്തിന് പുറപ്പെടുകയും രാത്രി 9.15ന് തിരികെ എത്തുകയും ചെയ്യും,മസ്ക്കറ്റിലേക്കുള്ള
വിമാനം ഉച്ചയ്ക്ക് ഒരുമണിക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെടുകയും രാത്രി 8.50ന് തിരികെ എത്തുകയും ചെയ്യും,ദോഹ വിമാനം വൈകിട്ട് നാലിന് പുറപ്പെടുകയും ഞായറാഴ്ച്ച
പുലര്‍ച്ചെ 1.40ന് പ്രവാസികളുമായി മടങ്ങിയെത്തുകയും ചെയ്യും.
ഞായറാഴ്ച്ചയും ദോഹയിലെയും കൊലാലംപൂരിലെയും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ യാത്രതിരിക്കും.
ഉച്ചയ്ക്ക് ഒരു മണിക്ക് കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് പറക്കുന്ന വിമാനം രാത്രി 10.45 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും.
ഉച്ചയ്ക്ക് ഒരുമണിക്ക് കൊച്ചിയില്‍ നിന്ന് കൊലാലംപൂരിലേക്ക് പുറപ്പെടുന്ന വിമാനം
രാത്രി 10.45 ന് മടങ്ങിയെത്തും.
ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസികള്‍ യാത്രക്കാരുടെ മുന്‍ഗണനപ്പട്ടിക തയ്യാറാക്കി വിമാനകമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്,ഇതനുസരിച്ചാണ് ടിക്കറ്റ് അനുവദിക്കുക,
വിമാനത്താവളങ്ങളില്‍ ഇറങ്ങാനുള്ള സ്ലോട്ട് ലഭ്യമാകുന്നതിന് അനുസരിച്ച് സമയക്രമത്തില്‍ മാറ്റം വരുന്നതിന് സാധ്യതയുണ്ട്.
അതിനിടെ പ്രവാസികളെ എത്തിക്കുന്ന വിമാനങ്ങളില്‍ അതാത് രാജ്യങ്ങളിലെ പൗരന്മാരെ കൊണ്ടുപോകുന്നതിന് അനുമതി ലഭിച്ചു.
ബെഹ്റയ്ന്‍,സിങ്കപ്പൂര്‍,ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ കൊണ്ട് പോകാന്‍ അനുമതി.
ബെഹ്റയ്നിലേക്ക് അവിടത്തെ പൗരന്മാരെയും പെര്‍മനന്റ് വിസയുള്ള ഇന്ത്യക്കാരെയും കൊണ്ടുപോകും.സിങ്കപ്പൂരിലേക്ക് സിങ്കപ്പൂര്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ്
റെസിഡന്റ്റ് വിസയുള്ളവര്‍ക്കും ലോങ് ടേം പാസുള്ളവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി യാത്രതിരിക്കാം.
എന്നാല്‍ ഖത്തറിലേക്ക് പോകുന്ന വിമാനത്തില്‍ ഖത്തര്‍ പൗരന്മാരെ എത്തിക്കാന്‍ മാത്രമേ അനുമതിയുള്ളൂ.