Saudi News: സൗദിയിൽ ശക്തമായ കാറ്റ്; മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു
Saudi Weather Updates: ദിവസങ്ങളായി സൗദി തെക്കൻ പ്രവിശ്യയിൽ ശക്തമായ മഴ തുടരുന്നതിനിടയിലാണ് ഖമീസ് മുശൈത്തിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചത്.
റിയാദ്: സൗദിയിൽ ശക്തമായി വീശിയടിച്ച കാറ്റിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. ദിവസങ്ങളായി സൗദി തെക്കൻ പ്രവിശ്യയിൽ ശക്തമായ മഴ തുടരുന്നതിനിടയിലാണ് ഖമീസ് മുശൈത്തിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചത്.
Also Read: സൗദിയില്‍ കെട്ടിടം തകർന്ന് വീണു; 2 മരണം, രണ്ടു പേർക്ക് പരിക്ക്
മേഖലയിൽ ഇടിയും മിന്നലും കനത്ത കാറ്റുമുണ്ടായിരുന്നു. ഖമീസ് മുശൈത് ന്യൂ സനാഇയ്യയിലാണ് യുക്കാലിപ്റ്റസ് മരം കാറ്റിൽ കടപുഴകി വീണ് രണ്ട് വാഹനങ്ങൾ തകർന്നത് തരിപ്പണമായത്. മെക്കാനിക്കൽ വർക്ക്ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. അപകടത്തിൽ ആളപായമില്ലയെന്നാണ് റിപ്പോർട്ട്.
വിമാനത്തില്‍ ഇലയിട്ട് ഓണസദ്യ! വിഭവസമൃദ്ധമായ മെനുവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
ഓണക്കാലത്ത് വിമാന നിരക്ക് റോക്കറ്റുപോലെ കുത്തിക്കുമ്പോഴും പ്രവാസി മലയാളികളുടെ ഓണം കളറാക്കാൻ ആകാശത്ത് ഓണ സദ്യ വിളമ്പാൻ തയ്യാറാകുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെയുള്ള സമയങ്ങളിൽ ദുബൈയിൽ നിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ തന്നെ വിളമ്പുമെന്നാണ് വിമാന കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: Samasaptak Rajyoga: സമസപ്തക് രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!
ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ എന്നുവേണ്ട നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയും വിളമ്പും. ഇത് ഓണത്തിനുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ മെനുവാണിത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും അതുപോലെ തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന് പുറമെ ഓണത്തിന് മലയാള സിനിമകളും കാണിക്കാനുള്ള തയാറെടുപ്പിലാണ് എമിറേറ്റ്സെന്നും റിപ്പോർട്ടുണ്ട്. അടുത്ത വർഷം കോഴിക്കോട്ടേക്ക് സർവ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവ്വീസുകളും തുടങ്ങുമെന്ന് എമിറേറ്റ്സ് എയർലൈൻസ് നേരത്തെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.