Kuwait News: പ്രവാസി ബാച്ചിലര്‍മാര്‍ക്കായി വാടകകയ്ക്ക് എടുത്ത വീട്ടില്‍ മദ്യ നിര്‍മാണം
Kuwait News: പരിശോധനക്കെത്തിയ പ്രത്യേക സംഘത്തിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കുവൈത്ത്: കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാര്‍ക്കായി വാടകയ്ക്ക് എടുത്തിരുന്ന വീട്ടില്‍ മദ്യ നിര്‍മാണം. രാജ്യത്തെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ കുടുംബത്തോടൊപ്പമല്ലാതെ പ്രവാസികള്‍ താമസിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നടത്തിവരുന്ന റെയ്ഡിനിടെയാണ് മദ്യ നിര്‍മ്മാണ കേന്ദ്രം അധികൃതർ കണ്ടെത്തിയത്. സംഭവം നടന്നത് സബാഹ് അല്‍ സലീം ഏരിയയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയ്ക്കിടെയായിരുന്നു.
പരിശോധനക്കെത്തിയ പ്രത്യേക സംഘത്തിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങളുള്‍പ്പെടെ ഇവിടെ നിന്ന് കണ്ടെടുത്ത സാധനങ്ങള്‍ നശിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്.
Also Read: Guru Gochar 2023: ഈ രാശിക്കാർ 2024 വരെ മിന്നിത്തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!
കുവൈത്തിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവതിയുടെ മൃതദേഹം
വാണിജ്യ കേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം. സംഭവം നടന്നത് സാല്‍മിയയിലാണ്. ഒരു കാറിനുള്ളില്‍ സംശയാസ്‍പദമായ സാഹചര്യത്തില്‍ യുവതി മരിച്ചുകിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് യൂണിറ്റില്‍ വിവരം ലഭിച്ചിരുന്നു. പിന്നാലെ പോലീസ് പട്രോള്‍ സംഘങ്ങളെ സ്ഥലത്തേക്ക് അയക്കുകയുണ്ടായി.
Also Read: ലക്ഷ്മീദേവിയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും വാൻ സമ്പൽസമൃദ്ധി!
മൃതദേഹത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിൽ ദുരൂഹതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ട യുവതി കുവൈത്ത് സ്വദേശിയാണെന്നും ഇവരെ മൂന്ന് ദിവസം മുമ്പ് കാണാതായതാണെന്നുമാണ് വിവരം. ഇവരെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണവും മരണം സംഭവിച്ച സമയവും ഉള്‍പ്പെടെ ശാസ്‍ത്രീയ പരിശോധനയില്‍ വ്യക്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം യുവതിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...