Oman Visiting Visa: ഇനി തൊഴിൽ വിസയിലേക്കും മാറാം,പുതിയ തീരുമാനം നടപ്പാക്കാനൊരുങ്ങി ഒമാൻ
കോവിഡിൻറെ പശ്താത്തലത്തിലാണ് പുതിയ തീരുമാനങ്ങൾ ഒമാൻ നടപ്പാക്കുന്നത്.
oman: വിസിറ്റിങ്ങ് വിസയിൽ (visiting visa) വരുന്നവർക്ക് ഇനി തൊഴിൽ വിസയിലേക്ക് മാറാനുള്ള സംവിധാനം. ഒമാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി ഒമാൻ ഭരണകൂടം ഉത്തരവിറക്കി.
ജിസിസിയുടെ കീഴിലെ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന വിസിറ്റിങ്ങ് വിസ, സുല്‍ത്താനേറ്റിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ നല്‍കുന്ന വിസിറ്റിങ്ങ് വിസ, പത്ത് ദിവസമോ ഒരു മാസമോ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ എന്നിവയും ഇതിലുണ്ട്.
ALSO READ: Air travel alert:ആഭ്യന്തര യാത്രകൾക്ക് ഇനി ചിലവേറും ടിക്കറ്റ് റേറ്റുകൾ ജൂൺ ഒന്നുമുതൽ വർധിപ്പിക്കും
കൂടാതെ സിഗിള്‍- മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ്സ് വീസ, എക്‌സ്പ്രസ്സ് വീസ, ഇന്‍വെസ്റ്റര്‍ വീസ, സ്റ്റുഡന്റ് വീസ, ബോട്ടുകളിലും കപ്പലുകളിലുമുള്ള നാവികര്‍ക്ക് നല്‍കുന്ന വീസ, ആഡംബര ക്രൂസ് കപ്പലുകളിലെ യാത്രക്കാര്‍ക്കുള്ള വീസ, പാര്‍പ്പിട കേന്ദ്രങ്ങളുടെ ഉടമസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന വീസ ഇവയെല്ലാം തൊഴില്‍ വീസയിലേക്ക് മാറാനാകുമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോവിഡിൻറെ പശ്താത്തലത്തിലാണ് പുതിയ തീരുമാനങ്ങൾ ഒമാൻ നടപ്പാക്കുന്നത്. കൂടുതൽ പേർക്ക് പുതിയ നിയമം വഴി ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ നിന്നടക്കമുള്ള നിരവധി പേർക്ക് ഇത് ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...