റിയാദ്: നിരോധിച്ചിരുന്ന വാട്സ് ആപ്പ് കോള്‍, സ്കൈപ്പ് ഉള്‍പ്പെടെ വോയ്സ്, വീഡിയോ കോള്‍ ആപ്ളിക്കേഷനുകള്‍ക്ക് അനുമതി നല്‍കി സൗദിയില്‍ സര്‍ക്കാര്‍ ഉത്തരവ്. ബുധനാഴ്ചയോടെ ഈ ഉത്തരവിന് പ്രാധാന്യം ലഭിക്കും.


ആപ്ളിക്കേഷനുകള്‍ ബ്ളോക്ക് ചെയ്ത നടപടി എടുത്തുകളയണമെന്ന് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല അല്‍ സവാഹ ടെലികോം കമ്പനികളോട് നിര്‍ദേശിച്ചു.