ജീവിത ശൈലി രോഗമുള്ളവർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം, വൃക്ക അവബോധ ക്യാമ്പ് നടത്തി കെപിഎഫ് ബെഹ്റിൻ
ബെഹ്റിൻ സ്പെഷ്യാലിസ്റ്റ് ഹോസ്പിറ്റലിൽ വച്ച് നടത്തിയ ക്യാമ്പ് കോഴിക്കോട് പ്രവാസി ഫോറം പ്രസിഡൻറ് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.
മനാമ: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻറെ ആഭിമുഖ്യത്തിൽ കിഡ്നി അവബോധ ക്ലാസ് നടത്തി. വൃക്ക രോഗം സംബന്ധിച്ച പരിശോധനകളും ഡോക്ടറുമായി സംസാരിക്കാനുള്ള അവസരവും പരിപാടിക്കൊപ്പമുണ്ടായിരുന്നു. മാർച്ച് 10, 11, 12 എന്നീ ദിവസങ്ങളിലായിരുന്നു പരിശോധന സംഘടിപ്പിച്ചത്.
ബെഹ്റിൻ സ്പെഷ്യാലിസ്റ്റ് ഹോസ്പിറ്റലിൽ വച്ച് നടത്തിയ ക്യാമ്പ് കോഴിക്കോട് പ്രവാസി ഫോറം പ്രസിഡൻറ് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങളായ രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയവയുടെ പശ്ചാത്തലത്തിലുള്ള രോഗികൾക്ക് കൃത്യമായ മാസ ഇടവേളകളിൽ ചെയ്യേണ്ട പരിശോധനകളും ജീവിതത്തിൽ പാലിക്കേണ്ട ചിട്ടകളും ഡോക്ടർമാർ നിർദ്ദേശിച്ചു.
നെഫ്രോളജിസ്റ്റ് ഇൻറേണൽ മെഡിസിൽ ഡോ. തീരത് കുമാർ, കൺസൾട്ടൻറ് നെഫ്രോളജിസ്റ്റുമാരായ ഡോ. സാറാ ഫഖ്രെദീൻ, ഡോ റയീസ് യൂസഫ് ഷെയ്ഖ്, നഴ്സുമാരായ ഷരോൾ മറീന ഡിസൂസ, മരിയ എഞ്ചൽ ഫെർണാണ്ടസ്, വിന്നി അലക്സാണ്ടർ, ജീന ജോൺ, അനു വർഗീസ് ലിസ്സി, രേവതി എന്നിവർ പരിപാടിയുടെ ഭാഗമായി.
കോഴിക്കോട് പ്രവാസി ഫോറത്തിന്റെ ഭാഗമായി ജമാൽ കുറ്റിക്കാട്ടിൽ, ഗോപാലൻ വിസി, ശശി അക്കരാൽ, അഖിൽ താമരശ്ശേരി, ജിതേഷ് ടോപ് മോസ്റ്റ്, ഷാജി പുതുക്കുടി, ഹരീഷ് പികെ, സവിനേഷ്, ഫൈസൽ പാട്ടാണ്ടി, സുജിത്, സോമൻ, പ്രജിക് സി, തുടങ്ങിയവർ ക്യാമ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...