റിയാദ്: ശീതള പാനീയ വിപണിയിലേക്ക് സ്വന്തം ഉൽപ്പന്നവുമായി സൗദി അറേബ്യ രംഗത്ത്. ഈന്തപ്പഴത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആദ്യ ശീതള പാനീയമായ ‘മിലാഫ് കോള’യാണ് സൗദി അറേബ്യ പുറത്തിറക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് കടത്ത്; 10 പേർ പിടിയിൽ!


അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ ശീതള പാനീയ ബ്രാൻഡുകളുമായി മത്സരിക്കുന്ന രാജ്യാന്തര ഉൽപ്പന്നമായാണ് സൗദി പൊതുനിക്ഷേപ ഫണ്ടിന്‍റെ ഉടമസ്ഥതയിലുള്ള ‘തുറാസ് അൽമദീന കമ്പനി’ മിലാഫ് കോള പുറത്തിറക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ഭക്ഷണ നിലവാരം അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.


റിയാദിൽ നടന്ന വേൾഡ് ഓഫ് ഡേറ്റ്സ് എക്സിബിഷനിൽ മിലാഫ് കോളയുടെ ലോഞ്ചിങ് നടന്നു. പ്രാദേശിക വിപണിയിൽ ഇത് ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ‘മിലാഫ്’ ബ്രാൻഡിലൂടെ നിരവധി ഉൽപ്പന്നങ്ങൾ പുറത്തിറക്കാനും സൗദി ഈന്തപ്പഴവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ലോകമെമ്പാടുമുള്ള ശീതളപാനീയങ്ങളിലേക്ക് ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കും ഈ ‘മിലാഫ് കോള’.


Also Read: ധനനേട്ടം, പുരോഗതി; ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ്ണ വാരഫലം!


അതിന്‍റെ ഉപഭോഗ അളവും വരുമാനവും ഉയർന്നതാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. രാജ്യത്ത് ഈന്തപ്പഴങ്ങളുടെ മൂല്യം ഉയർത്തുന്നത് കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണെന്ന് തുറാസ് അൽമദീന കമ്പനി സിഇഒ എൻജി. ബന്ദർ അൽഖഹ്താനി അറിയിച്ചു. ഈന്തപ്പഴം മുതൽ വിപണിയിൽ ഡിമാൻഡുള്ളതും ഉയർന്ന പോഷക മൂല്യമുള്ളതുമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.