Saudi: യുഎഇക്ക് റമദാൻ വിശിഷ്ടമായ കാലമാണ്. വിശ്വാസത്തിന്‍റെ സംശുദ്ധമായ കാലത്തില്‍ സ്നേഹത്തിനും കരുണയ്ക്കും ആണ് മുൻതൂക്കം. ഇപ്പോൾ ലോകത്തിലാകെ വീണ്ടും റംസാൻ കാലത്ത് നന്മയുടെയും സ്നേഹത്തിനുയും സന്ദേശം പകരുകയാണ് യുഎഇ. ലോകത്തിലെ ഏറ്റവും വലിയ അന്നദാനത്തിനാണ് യുഎഇ തയ്യാറെടുക്കുന്നത്. റംസാനിലാണ് ലോകത്തെങ്ങുമുള്ള ദരിദ്രർക്കായി ഭക്ഷണം എത്തിക്കാനാണ് യുഎഇ ഒരുങ്ങുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നൂറ് കോടി പേർക്കാണ് ഭക്ഷണം എത്തിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ മക്തും തന്റെ ട്വിറ്ററിലൂടെയാണ് ക്യാമ്പയിനെക്കുറിച്ച് ലോകത്തെ അറിയിച്ചത്. 


ലോകത്താകെ 80 ലക്ഷം പേർ പട്ടിണി അനുഭവിക്കുന്നു. നൂറ് കോടി പേർക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യം നേടാനാണ് ക്യാമ്പയിൻ നടത്തുന്നത്. ഏറ്റവും നല്ല സാമൂഹിക സേവനം ഭക്ഷണം നൽകുകയാണ്. യുഎഇക്ക് നൽകാനുള്ള മനുഷ്യത്വത്തിന്റെ സന്ദേശം ഇതാണ്. മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയാണ് മനുഷ്യർക്ക് ഏറ്റവും നല്ലതായി ഉണ്ടാകേണ്ടത്. ദൈവത്താൽ ഈ പ്രവർത്തി സ്വീകരിക്കപ്പെടട്ടെ. ഷെയ്ഖ് മുഹമ്മദ് ബിൻ അൽ മക്തും ട്വിറ്ററിൽ കുറിച്ചു. 


ദാരിദ്ര്യം അനുഭവിക്കുന്ന 50 രാജ്യങ്ങൾക്കാണ് ഈ സഹായം എത്തുന്നത്. കഴിഞ്ഞ വർഷവും യുഎഇ ലോകത്തിനായി അന്നദാനം നടത്തിയിരുന്നു.  പടിഞ്ഞാറൻ ഏഷ്യ, മധ്യ ഏഷ്യ, ഇന്ത്യ ഉൾപ്പെടെയുള്ള തെക്ക് കിഴക്കൻ ഏഷ്യന്‍ രാജ്യങ്ങളിലും ഈ സഹായം എത്തും. വിവിധ അന്താരാഷ്ട്ര സംഘടനകൾ യുഎഇയുടെ പ്രയത്നത്തിൽ പങ്കാളികളാകുന്നുണ്ട്. വിശപ്പ് രഹിമായ ഒരു സമൂഹത്തിനായി യുഎഇ എന്ന രാഷ്ട്രം നടത്തുന്ന പ്രവർത്തനങ്ങൾ നിരവധി തവണ ലോക ശ്രദ്ധ ആകർഷിച്ചതാണ്. റമദാൻ കാലത്തിന്‍റെ  പുണ്യം ലോകത്തിനായി യുഎഇ ഇങ്ങനെ പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA