റിയാദ്: സന്ദർശകരുടെ തിരക്ക് കാരണം യാമ്പു പുഷ്മമേള ഏപ്രിൽ 30 വരെ നീട്ടിയതായി റിപ്പോർട്ട്. സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ചെങ്കൽ തീര പട്ടണമായ യാമ്പുവിൽ ഫെബ്രുവരി 15 ന് തുടങ്ങിയ പുഷ്പോത്സവം കണ്ടാസ്വദിക്കാൻ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പതിനായിരങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Ramadan 2024: സൗദിയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം


 


ഈ മേള മാർച്ച് ഒമ്പതിന് സമാപിക്കേണ്ടതാണ് ഇതിപ്പോൾ 52 ദിവസത്തേക്ക് കൂടി നീട്ടിയതായി റോയൽ കമ്മീഷൻ ‘എക്‌സ്’ അകൗണ്ടിൽ കുറിച്ചിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മലയാളികളും വൻതോതിലെത്തിക്കൊണ്ടിരിക്കുകയാണ്. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം യാമ്പു പുഷ്പമേള കാണാനെത്തിയതായി സംഘാടകരും അറിയിച്ചിട്ടുണ്ട്. മൂന്ന് ലോക റെക്കോർഡുകൾ നേടിയ ഈ മേള ലോകശ്രദ്ധ ഇതിനോടകം നേടിക്കഴിഞ്ഞിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃക എന്നിവയാണ് ആഗോള അംഗീകാരം നേടി കൊടുത്തത്. വിശാലമായ പൂപരവതാനിക്ക് മുൻപ് രണ്ടു തവണ ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടിയിരുന്നു. യാമ്പു- ജിദ്ദ ഹൈവേ റോഡിനോട് ചേർന്നുള്ള അൽ മുനാസബാത്ത് പാർക്കിലാണ് ഈ പുഷ്പമേള നടക്കുന്നത്.


Also Read: 30 വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ രണ്ടു ഗ്രഹ സംഗമം; ഇവർക്ക് ലഭിക്കും അപാര സമ്പത്ത്, പുരോഗതി, സ്ഥാനം!


 


പൂക്കളുടെ വർണാഭമായ കാഴ്ചകൾ തൊട്ടടുത്ത് നിന്ന് ആസ്വദിക്കാൻ കഴിയും വിധമാണ് ഇത്തവണ സന്ദർശകർക്കുള്ള നടപ്പാതകൾ ഒരുക്കിയിരിക്കുന്നത്. സ്വദേശി യുവതീ യുവാക്കളുടെ വർധിച്ച സാന്നിധ്യം മുമ്പത്തേതിനേക്കാൾ ഈ വർഷം പുഷ്പ മേളയിലെങ്ങും പ്രകടമാണ്. സ്വദേശത്തും വിദേശങ്ങളിലും പ്രശസ്തമായ കമ്പനികളുടെ വൈവിധ്യമാർന്ന പവലിയനും ഇവിടുണ്ട്.  രുചിഭേദങ്ങളുടെ ഫുഡ് കോർട്ടിലും വൈകുന്നേരങ്ങളിൽ സൗദി സാംസ്കാരിക വകുപ്പ് ഒരുക്കുന്ന കലാപരിപാടികളും ആളുകൾ ശരിക്കും ആസ്വദിക്കുന്നുണ്ട്.


Also Read:  സൂര്യ-ബുധ സംയോഗത്തിലൂടെ ബുധാദിത്യ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയും


 


പൂക്കളുടെ വർണാഭമായ കാഴ്ചകൾ തൊട്ടടുത്ത് നിന്ന് ആസ്വദിക്കാൻ കഴിയും വിധത്തിലാണ് ഇത്തവണ സന്ദർശകർക്കുള്ള നടപ്പാതകൾ ഒരുക്കിയിരിക്കുന്നത്. സ്വദേശി യുവതീയുവാക്കളുടെ വർധിച്ച സാന്നിധ്യവും സജീവതയും മുമ്പത്തേക്കാൾ ഈ വർഷം പുഷ്പ മേളയിലെങ്ങും പ്രകടമാണ്. സ്വദേശത്തും വിദേശങ്ങളിലും പ്രശസ്തമായ കമ്പനികളുടെ വൈവിധ്യമാർന്ന പവലിയനുകളുണ്ട്. അവിടങ്ങളിലും സന്ദർശകരുടെ നല്ല തിരക്കാണ്. രുചിഭേദങ്ങളുടെ ഫുഡ് കോർട്ടിലും വൈകുന്നേരങ്ങളിൽ സൗദി സാംസ്കാരിക വകുപ്പ് ഒരുക്കുന്ന കലാപരിപാടികളും ആസ്വദിക്കുക്കാൻ ആളുകൾ എത്തുന്നുണ്ട്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.