യുഫെസ്റ്റ് 2017ന് നാളെ റാസല്‍ഖൈമയില്‍ തിരിതെളിയും
യുഫെസ്റ്റ് 2017ന് നാളെ റാസല്‍ഖൈമയില്‍ തിരിതെളിയും. നാളെ രാവിലെ 10 മണിക്ക് റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളില്‍ നടനും എം.പിയുമായ ഇന്നസെന്‍റ് തിരിതെളിയിക്കും.
റാസല്‍ഖൈമ: യുഫെസ്റ്റ് 2017ന് നാളെ റാസല്‍ഖൈമയില്‍ തിരിതെളിയും. നാളെ രാവിലെ 10 മണിക്ക് റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളില്‍ നടനും എം.പിയുമായ ഇന്നസെന്‍റ് തിരിതെളിയിക്കും.
ആദ്യ ദിനത്തില്‍ റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ പത്ത് സ്കൂളുകളില്‍ നിന്നായി 540 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും. യു.എ.ഇയിലെ സ്കൂള്‍ കലോത്സവത്തിന് രാവിലെ 10 മണിക്ക് റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളില്‍ നടനും എം.പിയുമായ ഇന്നസെന്‍റ് തിരിതെളിയിക്കും. ഇന്ത്യന്‍ സ്കൂളിലെ രണ്ട് വേദികളിലായി 11 ഇനങ്ങളിലാണ് മത്സരം. ഇതില്‍ എട്ട് ഗ്രൂപ്പ് മത്സരങ്ങളും ഒന്‍പത് വ്യക്തിഗത ഇനങ്ങളുമാണ്. കേരള സ്കൂള്‍ കലോത്സവങ്ങള്‍ നിയന്ത്രിച്ച 11 പേരടങ്ങുന്ന പാനലായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. നാല് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന സ്കൂളിന് സ്വര്‍ണക്കപ്പും നല്‍കും. യു.എ.ഇയുടെ ചരിത്രത്തിലാദ്യമാണ് ഇത്രയും വലിയ സമ്മാന തുകയൊരുക്കി കലോത്സവം സംഘടിപ്പിക്കുന്നത്. വിവിധ എമിറേറ്റുകളിലെ മത്സരങ്ങള്‍ക്കുശേഷം നവംബര്‍ ഡിസംബര്‍ 2ന് ദുബായില്‍ വച്ചു നടക്കുന്ന മെഗാ ഫൈനലിലായിരിക്കും കലാപ്രതിഭകളെ തെരഞ്ഞെടുക്കുക. ശനിയാഴ്ച ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എമിറേറ്റിലെ കുട്ടികള്‍ക്കായുള്ള മത്സരം റാസല്‍ഖൈമ ഇന്ത്യന്‍സ്കൂളില്‍ നടക്കും.