Thattathin Marayathu: `ഉമ്മച്ചികുട്ടിയെ പ്രേമിച്ച നായര് ചെക്കന്റെ കഥ`; `തട്ടത്തിൻ മറയത്തിന്` 11 വർഷം - ചിത്രങ്ങൾ
'ഓളാ തട്ടമിട്ടു കഴിഞ്ഞാലെന്റെ സാറേ...പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല. തട്ടത്തിനകത്തുള്ള ഓളുടെ മുഖം മാത്രം', 'കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പായ്ക്ക്' തുടങ്ങിയ ഡയലോഗുകൾ ഇന്നു ഹിറ്റ് ആണ്.
നിവിൻ പോളിയുടെ കരിയറിൽ വലിയൊരു മാറ്റം സൃഷ്ടിച്ച ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്.
ഇഷ തൽവാർ ആയിരുന്നു ചിത്രത്തിലെ നായിക. ആയിഷ എന്ന കഥാപാത്രത്തെയാണ് ഇഷ അവതരിപ്പിച്ചത്.
തട്ടം മറ നീങ്ങി ഇന്ന് 11 വർഷം എന്ന ക്യാപ്ഷനോടെയാണ് അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വിനീത് തന്നെയായിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അജു, നിവിൻ, ഇഷ എന്നിവരെക്കൂടാതെ മനോജ് കെ ജയനും ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത്.