2022 M5 CS; BMW വേഗതയേറിയ പുതിയ കാർ മോഡൽ പുറത്തിറക്കി

Sat, 30 Jan 2021-3:16 pm,

ജർമൻ കാർ നിർമ്മാതാക്കളായ BMW പുതിയ 2022 M5 CS കാറിന്റെ മോഡൽ പുറത്തിറക്കി. മൂന്ന് സെക്കന്റിനുള്ളിൽ 100kmph സ്പീഡിലെത്തുമെന്നുള്ളതും ഏറ്റവും കൂടിയ സ്പീഡ് 305 കെഎംഫ് ആണെന്നും ഉള്ളതാണ് ഈ കാറിന്റെ പ്രത്യേകത. BMW ഇതുവരെ ഇറക്കിയതിൽ വെച്ച് ഏറ്റവും കൂടുതൽ വേഗം കൂടിയതും പവർ ഉള്ളതുമായ കാർ മോഡലാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

 

നിലവിലുള്ള  CS F90-നെക്കാൾ വേഗത കൂടിയതും ഭാരം കുറഞ്ഞതുമായ മോഡലാണ് BMW M5 CS. M5 CS മോഡൽ 627 ഹോഴ്സ്പവറോട് കൂടിയാണ് എത്തുന്നത്. നിലവിലുള്ള മോഡലുകളെകാൾ 250 പൗണ്ട് ഭാരം കുറവാണെന്നതും ഈ മോഡലിന്റെ പ്രത്യേകതയാണ്. 

ബ്ലാക്ക് കാർബൺ ഫൈബർ ഉപയോഗിച്ചാണ്  BMW M5 CS മോഡലിന്റെ സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. CS മാർക്കോട് കൂടിയാണ് കാറിന്റെ ഡാഷ്‌ബോർഡും സീറ്റുകളും ഡോറുകളും വരുന്നത്. 12.3 ഇഞ്ചുള്ള ഹൈ റെസൊല്യൂഷൻ മൾട്ടിമീഡിയ ടച്ച് സ്ക്രീൻ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. കാറിന്റെ പാടിൽ ഷിഫ്റ്റേഴ്സും കാർബൺ ഫൈബർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 4 പേർക്കാണ് കാറിൽ ഒരു സമയം യാത്രചെയ്യാൻ സാധിക്കുന്നത്.

കാറിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി കാർബൺ ഫൈബർ ഉപയോഗിച്ചിട്ടുണ്ട്. റൂഫ്, ഹൂഡ് വെന്റസ്, സ്‌പോയ്‌ലർ , മിററർ ക്യാപ് തുടങ്ങിയവയെല്ലാം കാർബൺ ഫൈബർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 

2022ൽ പുറത്തിറങ്ങുന്ന BMW M5 CS S63 4.4 ലിറ്റർ V8 ട്വിൻ-ടർബോ എൻജിനോട്  കൂടിയാണ് വരുന്നത്. ബിഎംഡബ്ള്യുവിന്റെ മറ്റ് മോഡലുകളെക്കാൾ 90 rpm കൂടുതൽ band width -ഓട് കൂടിയാണ് പുതിയ മോഡൽ എത്തുന്നത്. എൻജിൻ കംപാർട്മെന്റിന്റെ കവർ ലൈറ്റ് വെയ്റ്റ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. മോഡലിന്റെ ഏകദേശ വില 1.30 കോടി രൂപയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link