Saturn Transit 2023: 2023ലെ ശനി സംക്രമണം; ശ്രദ്ധിക്കേണ്ട രാശിക്കാർ ഇവരാണ്
ശനിയുടെ രാശിമാറ്റം മകരം, കുംഭം രാശിക്കാരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ഇക്കൂട്ടർ പ്രത്യേകം ശ്രദ്ധിക്കണം. ഈ കാലയളവിൽ ഇവർ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക.
ശനിദേവന്റെ കോപം ഒഴിവാക്കാൻ ചില കാര്യങ്ങൾ ചെയ്യാം. ശനി സംക്രമണ കാലയളവിൽ ആരിൽ നിന്നും കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതിരിക്കുക. സ്ത്രീകളെ ബഹുമാനിക്കുക. ശനി സ്തോത്രങ്ങൾ ചൊല്ലുക. കഴിയുന്നത്ര ദരിദ്രർക്ക് ദാനം ചെയ്യുക. ശനിയാഴ്ച ശനീശ്വരന്റെ ക്ഷേത്രത്തിൽ ദീപം തെളിയിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)