Solar Eclipse 2024: ഹോളിയ്ക്ക് 15 ദിവസത്തിന് ശേഷം സൂര്യഗ്രഹണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!
മേടം രാശി (Aries Zodiac Sign)
ജ്യോതിഷ പ്രകാരം ഈ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടം സമ്മാനിക്കും. ഇത് അവരുടെ വരുമാനം വർദ്ധിപ്പിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. കുട്ടികളിൽ നിന്നും ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഈ കാലയളവിൽ ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. പുതിയ വാഹനങ്ങള്‍ ലഭിക്കാം, പണം ലഭിക്കാം, കലയിലും സംഗീതത്തിലും താൽപര്യം വർദ്ധിക്കും.
മിഥുനം രാശി (Gemini Zodiac Sign) ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം മിഥുനം രാശിക്കാര്‍ക്ക് ജോലിയിൽ മാറ്റവും ഉയര്‍ച്ചയും നല്‍കും. സമാധാനവും സന്തോഷവും നല്‍കും. ആത്മവിശ്വാസം നിറഞ്ഞ സമയമായിരിയ്ക്കും. കുടുംബത്തിലെ ഒരു മുതിർന്നയാളിൽ നിന്നോ അമ്മയിൽ നിന്നോ പണം ലഭിക്കും. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും. കുട്ടികള്‍ സന്തോഷം നല്‍കും.
ചിങ്ങം രാശി (Leo Zodiac Sign) ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ചിങ്ങം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. സന്താന ഭാഗ്യം ഉണ്ടാകും, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത, ചില മതപരമായ ചടങ്ങുകൾ വീട്ടിൽ നടന്നേക്കാം. തീര്‍ത്ഥയാത്ര നടത്താനുള്ള ഭാഗ്യം ഉണ്ടാകും. മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും.
കന്നി രാശി (Virgo Zodiac Sign) ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം കന്നിരാശിക്കാർക്ക് പുരോഗതിയിലേക്കുള്ള പുതിയ പാത തുറക്കുന്ന സമയമാണ്. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. യാത്ര പോകേണ്ട സാഹചര്യം ഉണ്ടാകാം. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. സമാധാനവും സന്തോഷവും ഉണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്, മുതിര്‍ന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും.
ധനു രാശി (Sagittarius Zodiac Sign) ഈ കാലയളവിൽ എന്തെങ്കിലും പുതിയ ജോലികൾ ആരംഭിക്കാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, ഈ സമയം അനുകൂലമാണ്. ബിസിനസിൽ ലാഭമുണ്ടാകാം. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ മധുരം ഉണ്ടാകും. ഈ കാലയളവിൽ കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. നിങ്ങളുടെ ദിവസം നേട്ടങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്തും ബിസിനസ്സിലും അനുകൂല അന്തരീക്ഷം പ്രതീക്ഷിക്കാം. സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. മൊത്തത്തിൽ, ഈ വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ഈ രാശിക്കാർക്ക് ഏറെ ശുഭകരമായിരിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)