Arg vs Peru: ഡബിളടിച്ച് മെസി, പെറുവിനെ തകർത്ത് അര്‍ജന്റീന; ചിത്രങ്ങൾ കാണാം
പെറുവിനെയും ഗോളടിക്കാന്‍ വിടാതെ തളച്ചതോടെ അര്‍ജന്റീന തുടര്‍ച്ചയായി എട്ടാം മത്സരത്തിലാണ് ക്ലീന്‍ ഷീറ്റ് നേടുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
32-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസില്‍ നിന്ന് പന്ത് സ്വീകരിച്ച മെസിയുടെ ഇടംകാലന്‍ ഷോട്ട് വല തുളച്ചു.
10 മിനിറ്റിന്റെ ഇടവേളയില്‍ മെസി രണ്ടാം ഗോളും സ്വന്തമാക്കി.
രണ്ടാം പകുതിയില്‍ മെസി വീണ്ടും വലകുലുക്കിയെങ്കിലും വാറില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു.
കളിച്ച 4 മത്സരങ്ങളിലും വിജയിച്ച അര്‍ജന്റീന 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.