IPL 2023: ഒരിക്കൽ പോലും ഓറഞ്ച് ക്യാപ് നേടിയിട്ടില്ലാത്ത 5 ബാറ്റ്സ്മാൻമാർ; ലിസ്റ്റ് കണ്ടാൽ ഞെട്ടും!
സുരേഷ് റെയ്‌ന : മിസ്റ്റര്‍ ഐപിഎല്‍, ചിന്നത്തല എന്നൊക്കെയാണ് സുരേഷ് റെയ്‌ന അറിയപ്പെടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മധ്യനിരയിലെ നെടുംതൂണായിരുന്ന റെയ്‌നയ്ക്ക് ഓറഞ്ച് ക്യാപ് നേടാന്‍ സാധിച്ചിട്ടില്ല.
എബി ഡിവില്യേഴ്‌സ് : ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള വിദേശ താരങ്ങളില്‍ ഒരാളാണ് എബി ഡിവില്യേഴ്‌സ്. 184 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 5162 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഓറഞ്ച് ക്യാപ് അണിയാന്‍ ഡിവില്യേഴ്‌സിന് കഴിഞ്ഞിട്ടില്ല.
ഗൗതം ഗംഭീര്‍ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി രണ്ട് തവണ കിരീടം ചൂടാന്‍ ഗൗതം ഗംഭീറിന് കഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയും ഗംഭീര്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ 4218 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഗംഭീറിന് ഓറഞ്ച് ക്യാപ് നേടാന്‍ കഴിഞ്ഞില്ല.
രോഹിത് ശര്‍മ്മ : മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് കഴിഞ്ഞെങ്കിലും ഓറഞ്ച് ക്യാപ് നേടാന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ ബാറ്റിംഗ് പ്രകടനത്തേക്കാള്‍ ക്യാപ്റ്റന്‍സി റെക്കോര്‍ഡിലാണ് രോഹിത് കേമന്‍.
ശിഖര്‍ ധവാന്‍ : ഓപ്പണിംഗ് റോളില്‍ മിന്നിത്തിളങ്ങാറുള്ള താരമാണ് ശിഖര്‍ ധവാന്‍. എല്ലാ സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാറുള്ള ധവാന് പക്ഷേ ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.