5 Easy Yoga Asanas: യോഗ ചെയ്യാൻ അറിയാമോ? എളുപ്പമുള്ള 5 യോഗാസനങ്ങൾ നോക്കാം
യോഗ നമ്മുടെ ഉള്ളിലെ സമ്മര്‍ദ്ദങ്ങള്‍ (Stress) ഇല്ലാതാക്കുകയും പേശികളെ (muscle) ബലപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും പേശികളുടെ പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു
ശവാസന: ശരീരത്തിനും മനസ്സിനും വിശ്രമം, സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കൽ, മെച്ചപ്പെട്ട ഉറക്കം, എന്നിവ ഇതിൻ്റെ ഗുണങ്ങളിൽ ഉൾപ്പെടുന്നു. ചെയ്യാൻ എളുപ്പമുള്ള ആസനങ്ങളിൽ ഒന്നാണിത്
പശ്ചിമോട്ടനാസനം: ഈ ആസനം ശരീരത്തിന്റെ വഴക്കവും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു
ഭുജംഗാസനം: ശ്വസനം മെച്ചപ്പെടുത്തുകയും പുറകിലെ പേശികളെ ശക്തിപ്പെടുത്തുകയും സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കുകയും തോളിലും പുറകിലും വഴക്കം മെച്ചപ്പെടുത്തുകയും ചെയ്യും
വൃക്ഷാസന: കണങ്കാലുകളും കാലുകളും ശക്തിപ്പെടുത്താനും ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കാനും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഇത് സഹായിക്കും
സൂര്യനമസ്കാരം: രക്തചംക്രമണവും ഊർജ്ജവും വർദ്ധിപ്പിക്കാനും പേശികളെയും സന്ധികളെയും ചൂടാക്കാനും വഴക്കവും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താനും ശരീരത്തെ സഹായിക്കും