Financial Rules Changes: ഡിസംബര്‍ മുതല്‍ 5 സാമ്പത്തിക, സാങ്കേതിക നിയമങ്ങളില്‍ മാറ്റം

Thu, 30 Nov 2023-4:58 pm,

സിം കാർഡ് നിയമത്തില്‍ മാറ്റം  (SIM Card Rule Change)

സിം കാർഡ് ഡീലർമാരുടെ നിർബന്ധിത പരിശോധനയും ബൾക്ക് കണക്ഷനുകൾക്കുള്ള വ്യവസ്ഥകള്‍  നിർത്തലാക്കിയതും ഉൾപ്പെടെയുള്ള പുതിയ സിം കാർഡ് നിയമങ്ങൾ 2023 ഡിസംബർ 1 മുതൽ  നടപ്പിലാക്കും.  ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ (Department of Telecommunication - DoT) സിമ്മിനായുള്ള ഈ പുതിയ നിയമങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിയമങ്ങള്‍  ആഗസ്റ്റ് 1-ന് മുതല്‍ നടപ്പാക്കാന്‍ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. 

ലോക്കർ എഗ്രിമെന്‍റ്  നിയമം (Locker Agreements Rule Change)

ഇടപാടുകാരും ബാങ്കുകളും തമ്മിലുള്ള ലോക്കർ കരാറുകൾ പുതുക്കുന്നതിനുള്ള സമയപരിധി ഡിസംബറിൽ അവസാനിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഈ വർഷത്തിന്‍റെ തുടക്കത്തിൽ ഉപഭോക്താക്കളും ബാങ്കുകളും തമ്മിലുള്ള ലോക്കർ കരാറുകൾ പുതുക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31 വരെ നീട്ടിയിരുന്നു. കരാറുകൾ പുതുക്കുന്നതിനുള്ള യഥാർത്ഥ സമയപരിധിയായ ജനുവരി 1 വരെ നിരവധി ഉപഭോക്താക്കൾ കരാര്‍ പുതുക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സമയപരിധി നീട്ടിയത്.

UPI ഐഡി റൂൾ മാറ്റം (UPI ID Rule Change)

നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India - NPCI) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സജീവമല്ലാത്ത യുണീക്ക് പേയ്‌മെന്‍റ് ഇന്‍റർഫേസ് (UPI) ഐഡികളും അനുബന്ധ UPI നമ്പറുകളും 2023 ഡിസംബർ 31-നകം നിർജ്ജീവമാക്കും. അതായത്, ഉപയോക്താക്കൾക്ക് അവരുടെ UPI ഐഡി വീണ്ടും ആക്ടിവേറ്റ് ചെയ്യേണ്ടിവരും. UPI സൗകര്യം നൽകുന്ന മൂന്നാം കക്ഷി ആപ്പുകൾ 2023 ഡിസംബർ 31-ന് ശേഷം അത്തരം സജീവമല്ലാത്ത ഐഡികൾ നിർജ്ജീവമാക്കുകയോ നിര്‍ത്തുകയോ ചെയ്യും.

ആധാർ കാർഡ് റൂൾ മാറ്റം (Aadhaar Card Rule Change)

myAaadhar പോർട്ടൽ വഴി ഡിസംബർ 14 വരെ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ആധാർ വിശദാംശങ്ങൾ സൗജന്യമായി മാറ്റാനാകും. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India - UIDAI) ആധാർ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 14 വരെ നീട്ടിയിരുന്നു. മുന്‍പ് ഈ സമയപരിധി 2023 സെപ്റ്റംബർ 14 വരെ ആയിരുന്നു. 

ജീവൻ പ്രമാണ്‍  പത്ര ചട്ടം മാറ്റം (Jeevan Pramaan Patra Rule Change)

ജീവൻ പ്രമാണ്‍ പത്രമോ ലൈഫ് സർട്ടിഫിക്കറ്റോ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. അതിനാൽ പെൻഷൻകാർക്ക് പെൻഷൻ തുടർന്നും ലഭിക്കണമെങ്കിൽ ഇന്ന് തന്നെ ഈ രേഖ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക. സമയപരിധി നഷ്‌ടമായ ശേഷവും നിങ്ങൾക്ക് ജീവൻ പ്രമാണ്‍ പത്രം സമർപ്പിക്കാമെങ്കിലും, സെൻട്രൽ പെൻഷൻ പ്രോസസ്സിംഗ് സെന്‍ററുകളുടെ (സിപിപിസി) ലൈഫ് സർട്ടിഫിക്കറ്റിന് ശേഷം മാത്രമേ നിങ്ങളുടെ പെൻഷൻ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.  .

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link